ട്രെയിനിൽവെച്ചും സ്റ്റേഷനിൽവെച്ചും യുവതിക്കുനേരെ ലൈംഗികാതിക്രമം,മർദനം; യുവാവ് അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
വിജീഷ്‌
വിജീഷ്‌

തിരുനവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിൽവെച്ചും സ്റ്റേഷനിൽവെച്ചും യുവതിക്കുനേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജീഷിനെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മലബാർ എക്‌സ്പ്രസിലാണ് സംഭവം നടക്കുന്നത്.

ട്രെയിനിൽവെച്ച് ആദ്യം യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നു. ഈ ഘട്ടത്തിൽ യാത്രക്കാർ ഇടപെടൽ നടത്തി പിന്തിരിപ്പിച്ചു. തുടർന്ന് പേട്ട സ്റ്റേഷനിൽ ഇറങ്ങിയ യുവതിയെ വിജീഷ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതി ചോദ്യം ചെയ്തതോടെ അടിച്ചുവീഴ്ത്തിയെന്നും പരാതിയിൽ പറയുന്നു.

മറ്റു യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പ്രതിയെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlights: A woman faced sexual assault on the Malabar Express train to Thiruvananthapuram., The accused, Vijeesh from Attingal, followed and assaulted her again at Pettah station., Fellow passengers intervened and handed the suspect over to the railway police.