ക്രിക്കറ്റ് പരിശീലനത്തിനെത്തിയ കുട്ടികളെ പീഡിപ്പിച്ച സംഭവം: രണ്ടാമത്തെ കേസിലും പ്രതി കുറ്റക്കാരൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാമത്തെ കേസിലും പ്രതി കുറ്റക്കാരനെന്ന് കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനുവി(40)നെയാണ് രണ്ടാമത്തെ കേസിലും കുറ്റക്കാരനാണെന്ന് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള കണ്ടെത്തിയത്. ബലാൽസംഗ ശ്രമത്തിലും പ്രതി കുറ്റക്കാരാനെന്ന് കണ്ടത്തിയിട്ടുണ്ട്. ശിക്ഷാവിധി ചൊവ്വാഴ്ച പറയും.

ആദ്യ കുറച്ച് നാളുകൾക്കുശേഷം കുട്ടിയെ പരിശീലനത്തിനെന്നു പറഞ്ഞ് അവിടത്തെ ജിമ്മിലേക്കും അവിടുത്തെ വിവിധ ബാത്ത്റൂമുകളിലേക്കും കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. കൂടാതെ, കുട്ടിയുടെ നഗ്നഫോട്ടോയും വിഡിയോയും പ്രതി എടുക്കുകയും മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തി ഈ കേസിലെ അതിജീവിതയുടെ നഗ്ന വീഡിയോ എടുപ്പിക്കുകയും ചെയ്തതായും കണ്ടെത്തി.

ഈ കുട്ടിക്ക് പുറമെ കോച്ചിങ്ങിന് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്. പീഡനം ഭയന്ന് ഇവരും വേറെ സ്ഥലത്തേയ്ക്ക് കോച്ചിങ്ങിന് പോയി. ഇവരും പ്രതിയെ ഭയന്ന് സംഭവം പുറത്തുപറഞ്ഞില്ല. 2024-ൽ തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കടുക്കാൻ എത്തിയ ഇരയായ ഒരു പെൺകുട്ടി വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡന സംഭവം പുറത്തറിയുന്നത്.

ഈ കുട്ടിയുടെ പരാതിയെ പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികളും പരാതി നൽകാൻ തയ്യാറായത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി. ഇതിൽ ഒരു കേസിൽ പ്രതിയെ ഇതേകോടതി കഴിഞ്ഞമാസം ശിക്ഷിച്ചിരുന്നു. ഇപ്പോൾ രണ്ടാമത്തെ കേസിലും കുറ്റക്കാരനായി കണ്ടെത്തി. ബലാത്സംഗ ശ്രമം സംബന്ധിച്ച വകുപ്പിലും പ്രതിയെ കുറ്റക്കാരനായി കണ്ടത്തിയിട്ടുണ്ട്.

പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ് വിജയ് മോഹൻ ഹാജരായി.

Content Highlights: Cricket coach Manu M convicted in a second sexual abuse case by the special fast-track court., The accused exploited students at a coaching center between 2018 and 2019., Multiple victims came forward after a public incident at a 2024 cricket tournament., The court found the accused guilty of sexual assault and attempted rape charges., Public prosecutor Adv. R.S. Vijay Mohan represented the state.