തിരുവനന്തപുരത്ത് യുവാവിനെ അന്വേഷിച്ചെത്തിയ ശ്രീലങ്കൻ സ്വദേശിനി ആത്മഹത്യയ്ക്കു ശ്രമിച്ചു

തിരുവനന്തപുരം: യുവാവിനെ അന്വേഷിച്ചെത്തിയ ശ്രീലങ്കൻ സ്വദേശിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഹോട്ടലിൽ താമസിച്ചിരുന്ന യുവതി അമിത അളവിൽ ഗുളികകൾ കഴിക്കുകയായിരുന്നു. കഠിനംകുളം സ്വദേശിയായ നജീം എന്ന യുവാവിനെ അന്വേഷിച്ചാണ് യുവതി തിരുവനന്തപുരത്തെത്തിയത്.
വ്യാഴാഴ്ച രാത്രിയോടെ ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്നു കാണാതായ യുവതിയെ ഉള്ളൂരിലെ ലോഡ്ജിൽ നിന്നു കണ്ടെത്തി. മുൻപും നജീമിനെ അന്വേഷിച്ച് യുവതി തിരുവനന്തപുരത്ത് എത്തിയിരുന്നു. വിദേശത്ത് ജോലി ചെയ്യുന്നതിനിടെയാണ് ശ്രീലങ്കൻ സ്വദേശിനിയുമായി യുവാവ് അടുപ്പത്തിലായത്. നേരത്തേ വിവാഹിതനായ ഇയാൾ പിന്നീട് തിരികെ പോരുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: A Sri Lankan woman attempted suicide in a Thiruvananthapuram lodge., The incident occurred while searching for a man named Najeem from Kazhakoottam., The woman was previously treated at the Medical College before going missing., The individuals met while working abroad; the man is already married., Urgent call for mental health awareness and utilization of Disha helpline (1056).