വനിതാഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി; 67-കാരൻ അറസ്റ്റിൽ

ഭുവനേശ്വർ: ഒഡിഷയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി എം.ബി.എ. വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത 67-കാരൻ അറസ്റ്റിൽ.
ഹോസ്റ്റലിനു സമീപത്തെ പലചരക്ക് കടയുടമ ദീപക് പ്രധാനാണ് പിടിയിലായത്. ഏപ്രിൽ 24-ന് ഇയാൾ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്തതെന്നാണ് വിദ്യാർഥിയുടെ പരാതി.
അതേസമയം, വനിതാ ഹോസ്റ്റലിൽ പുറത്തുനിന്നുള്ള ഒരാൾ എങ്ങനെ പ്രവേശിച്ചെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.
Content Highlights: 67-year-old suspect Deepak Pradhan arrested for rape. Incident occurred at a women's hostel in Bhubaneswar on April 24. Police investigating security lapses regarding unauthorized hostel entry. Suspect is a local grocery store owner near the facility.