ബുർഖ ധരിക്കാത്തത് ചൊടിപ്പിച്ചു; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊന്ന് കുഴിച്ചിട്ട് യുവാവ്

മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു, ഫാറൂഖ്| Photo: Special arrangement
മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു, ഫാറൂഖ്| Photo: Special arrangement

ലഖ്‌നൗ: ബുർഖ ധരിക്കാതെ പുറത്തിറങ്ങിയെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതിയായ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 10-ന് കാൻധല പോലീസ് സ്റ്റേഷൻ പരിധിയിലെ ഘാരി ദൗലത്ത് ഗ്രാമത്തിലാണ് സംഭവം. എന്നാൽ, ഒരാഴ്ച കഴിഞ്ഞാണ് പോലീസിന് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്.

കുടുംബത്തർക്കത്തെ തുടർന്ന് ഫാറൂഖിന്റെ ഭാര്യ താഹിറ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് ബുർഖയോ നിഖാബോ അവർ ധരിച്ചിരുന്നില്ല. ഇത് ഭർത്താവിനെ ചൊടിപ്പിച്ചതായാണ് ആരോപണം. പറയപ്പെടുന്നു. താഹിറ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഫാറൂഖ് ഇതിനെച്ചൊല്ലി കലഹമുണ്ടാക്കിയതായി പോലീസ് പറയുന്നു. തുടർന്നായിരുന്നു കൂട്ടക്കൊലപാതകം.

താഹിറയെയും മക്കളായ ആഫ്രീനെയും സെഹ്‌റിനെയും അഞ്ച് ദിവസമായി കാണാനില്ലായിരുന്നു. ഫറൂഖിന്റെ പിതാവ് തന്നെ പോലീസിനെ സമീപിച്ച് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പറയുകയും ചെയ്തു. പോലീസ് ഫാറൂഖിനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ഇയാൾ എല്ലാ നിഷേധിക്കുകയും പോലീസനെ കബളിപ്പിക്കാനുമാണു ശ്രമിച്ചത്.

നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിൽ ഫാറൂഖ് തളർന്ന് കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ഭാര്യ താഹിറയെയും മൂത്ത മകൾ ആഫ്രീനെയും വെടിവെച്ച് കൊന്നതായും ഇളയ മകൾ സെഹ്‌റിനെ കഴുത്ത് ഞെരിച്ച് കൊന്നതായും ഇയാൾ വെളിപ്പെടുത്തി. മൂന്ന് പേരുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ടതായും ഇയാൾ പറഞ്ഞു.

കക്കൂസ് നിർമ്മാണത്തിനായി നേരത്തെ കുഴിച്ച കുഴിയാണ് മൃതദേഹങ്ങൾ മറയ്ക്കാൻ ഉപയോഗിച്ചതെന്നും ഇതുമൂലം സംഭവം ദിവസങ്ങളോളം പുറത്തുവരാതിരുന്നതിനു കാരണം. കുറ്റസമ്മതത്തെ തുടർന്ന് ഫാറൂഖിനെ പോലീസ് വീട്ടിലെത്തിക്കുകയും മുറ്റത്ത് കുഴിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. താഹിറയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹങ്ങൾ കുഴിയിൽനിന്ന് കണ്ടെടുത്തു.

Content Highlights: Shocking incident in UP: Man murders wife and two daughters for allegedly not wearing a burqa outside. Police arrest suspect. Read the full story.