മഹാരാഷ്ട്രയിൽ അഞ്ചും ഏഴും വയസ്സുള്ള മക്കളെ കാനാലിൽ വലിച്ചെറിഞ്ഞ് പിതാവ്; കുട്ടികൾക്കായി തിരച്ചിൽ

#ന്യൂസ് ഡെസ്ക്
Photo: AI generated image
Photo: AI generated image

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ അഞ്ചും ഏഴും വയസ്സുള്ള കുട്ടികളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവ് പിടിയിൽ. സോംനാഥ് ദാമോദർ റോഡ്ഗെ (40) ആണ് അറസ്റ്റിലായത്. ഏഴുവയസ്സുകാരൻ ആര്യൻ, അഞ്ചുവയസ്സുകാരൻ ശ്യാം എന്നിവരെയാണ് കനാലിൽ എറിഞ്ഞത്.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മധുരപലഹാരങ്ങൾ വാങ്ങിത്തരാം എന്നുപറഞ്ഞ് ഇയാൾ മക്കളെ സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്നു. കനാലിൽ കാണാതായ കുട്ടികൾക്കായി തിങ്കളാഴ്ച രാത്രി മുതൽ പോലീസും മുങ്ങൽ വിദഗ്ധരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കനാലിലേക്ക് എറിയാൻ ശ്രമിക്കുന്നതിനിടെ, കുട്ടികൾ 'അച്ഛാ... ഞങ്ങൾ മരിക്കും, ദയവായി ഇങ്ങനെ ചെയ്യരുത്' എന്ന് പേടിച്ചു നിലവിളിച്ചെങ്കിലും അത് അവഗണിച്ചുകൊണ്ട് കുട്ടികളെ വെള്ളത്തിലേക്ക് എറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സമീപത്തുണ്ടായിരുന്ന കർഷകർ സംഭവം കണ്ട് ഇയാളെ തടയാൻ ശ്രമിച്ചു. എന്നാൽ, കർഷകർക്കുനേരെ ഇയാൾ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് കർഷകർ പൊലീസിനെ വിളിക്കുകയായിരുന്നു. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പച്ചോഡ് പൊലീസ് അറിയിച്ചു.

Content Highlights: A 40-year-old man named Somnath Damodar Rodge was arrested in Maharashtra., He lured his 5 and 7-year-old sons with sweets on a scooter and threw them into a canal., Farmers tried to intervene, but the accused pelted stones at them and abused them., Police and divers are conducting a search operation for the missing children