കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസർ നിഖിൽ ചന്ദ്രനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.എച്ച്.ബി. കോളനിയിലെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്.
വെള്ളിയാഴ്ച രാവിലെ ഡോക്ടറെ കാണാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ പോയി നോക്കുമ്പോഴാണ് വിവരമറിയുന്നത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വാതിലിന്റെ പൂട്ടുതകർത്ത് ഉള്ളിൽക്കയറി മരണം സ്ഥിരീകരിച്ചു.
തുടർനടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. ജീവനൊടുക്കുന്നതിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മലപ്പുറം യൂണിവേഴ്സിറ്റി സ്വദേശിയാണ് മരിച്ച നിഖിൽ ചന്ദ്രൻ.
Content Highlights: Dr. Nikhil Chandran, Assistant Professor in Biochemistry at Kozhikode Medical College, found dead., Incident occurred at his residence in KSHB Colony., Police broke open the door after friends reported him missing in the morning.