കൊടകര കുഴല്‍പ്പണക്കേസ് പിഎംഎല്‍എ കോടതിയിലേക്ക് മാറ്റാന്‍ നീക്കം; ഇഡി വിചാരണക്കോടതിയെ സമീപിച്ചു

തൃശ്ശൂര്‍: വിവാദമായ കൊടകര കുഴല്‍പ്പണക്കേസിന്റെ വിചാരണ ഇരിങ്ങാലക്കുടയിലെ കോടതിയില്‍നിന്ന് പിഎംഎല്‍എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിങ് ആക്ട്) പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കം. കേസിന്റെ തുടര്‍ നടപടികള്‍ പിഎംഎല്‍എ കോടതിയിലേക്ക് മാറ്റാന്‍ അനുമതി ആവശ്യപ്പട്ട് ഇഡിയുടെ കൊച്ചി മേഖലാ ഓഫീസ്, േകസിന്റെ വിചാരണ നടക്കുന്ന ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ശനിയാഴ്ച പരിഗണിക്കും.
കൊടകര പോലീസാണ് കേസന്വേഷിച്ചത്. പോലീസിന്റെ കുറ്റപത്രം അനുസരിച്ചാണ് ഇരിങ്ങാലക്കുട കോടതിയില്‍ കേസ് പുരോഗമിക്കുന്നത്. കൊടകര കേസിന്റെ അന്വേഷണം ഇഡിയും നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് പിഎംഎല്‍എ പ്രത്യേക കോടതിയിലും സമര്‍പ്പിച്ചു. ഇഡിയുടെ അന്വേഷണത്തില്‍ കുഴല്‍പ്പണക്കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കില്ലെന്ന് കണ്ടെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എന്നാല്‍ പണം കവര്‍ന്നതില്‍ തട്ടിപ്പുസംഘാംഗങ്ങളുണ്ട്. ഇവരെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണ റിപ്പോര്‍ട്ട് പിഎംഎല്‍എ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ തുടര്‍ വിചാരണ അവിടെയാണ് നടത്തേണ്ടതെന്നാണ് ഇഡി ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകള്‍ പിഎംഎല്‍എ കോടതിയിലാണ് നടത്തേണ്ടതെന്ന സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കൊടകര കുഴല്‍പ്പണക്കേസ്
2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുദിവസം മുന്‍പ് ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ മൂന്നരക്കോടിയുടെ കുഴല്‍പ്പണം കൊടകരയില്‍വെച്ച് കവര്‍ച്ച ചെയ്യപ്പെട്ടു. വാഹനം തട്ടിക്കൊണ്ടുപോയി പണം അപഹരിക്കുകയായിരുന്നു.
വാഹന ഡ്രൈവറുടെ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇത് ബിജെപി കര്‍ണാടകയില്‍നിന്നെത്തിച്ച് കേരളത്തില്‍ വിതരണം ചെയ്യാനായി കൊണ്ടുപോയ കുഴല്‍പ്പണമാണെന്ന് കേരള േപാലീസ് കണ്ടെത്തിയത്.സംഭവത്തില്‍ കുഴല്‍പ്പണം കവര്‍ന്ന കാര്യം മാത്രമാണ് അന്വേഷിച്ചത്.
പണം കവര്‍ന്ന സംഘാംഗങ്ങളെ മാത്രമാണ് പ്രതിചേര്‍ത്തത്. അപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുേരന്ദ്രന്‍, തൃശ്ശൂര്‍ ജില്ലാ ഖജാന്‍ജിയായിരുന്ന സുജയ് സേനന്‍, ആലപ്പുഴ സെക്രട്ടറിയായിരുന്ന ഗോപാലകൃഷ്ണന്‍ കര്‍ത്ത തുടങ്ങി 150-ലേറെ സാക്ഷികളുണ്ട്.
Content Highlights: ED moves to transfer the Kodakara hawala case trial to a PMLA court, citing money laundering links. A crucial decision awaits the court`s hearing.