50 ലക്ഷത്തിന്റെ സമ്മാനം അയച്ചെന്ന് ഓൺലൈൻ സുഹൃത്ത്; തട്ടിപ്പിൽ യുവതിക്ക് നഷ്ടം 2.5 ലക്ഷം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട സുഹൃത്ത് 50 ലക്ഷത്തിന്റെ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 2.5 ലക്ഷം രൂപ തട്ടിയെടുത്തു. എളംകുളം സ്വദേശിനിയുടെ പരാതിയിൽ സൗത്ത് പോലീസ് കേസെടുത്തു.

ജൂൺ 15-നാണ് യുവതി ഓൺലൈൻ സുഹൃത്തിനെ പരിചയപ്പെടുന്നത്. 50 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ അടങ്ങിയ ഒരു പാഴ്‌സൽ അയച്ചിട്ടുണ്ടെന്ന് ഇയാൾ അറിയിച്ചു. പാഴ്‌സൽ കൈപ്പറ്റുന്നതിനായി 'കസ്റ്റംസ് ക്ലിയറൻസ് ഫീസ്' എന്ന പേരിൽ പലതവണയായി പണം ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ 2.50 ലക്ഷം രൂപയാണ് ഇവർ കൈമാറിയത്.

പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അപ്പെക്സ് ബാങ്കിലെ ദിനേഷ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. പണം നൽകിയിട്ടും പാഴ്‌സൽ ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാരി ചതി തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Content Highlights: Victim defrauded of 2.5 lakhs under the guise of a 50 lakh gift, Scammer used the pretext of customs clearance fees, Money transferred to a Karnataka State Co-operative Apex Bank account, South Police station has registered a formal case