പതുങ്ങിവന്നു, CCTV കണ്ടതോടെ തകർത്തു, പക്ഷേ, മുഖംവ്യക്തം; വീട്ടിൽനിന്ന് 10 പവൻ മോഷ്ടിച്ചയാൾ പിടിയിൽ

#സ്വന്തം ലേഖകൻ
പ്രതി നവാസ്
പ്രതി നവാസ്

കണ്ണൂർ: മട്ടന്നൂർ തെരൂർ പാലയോട്ട് വീട് കുത്തിത്തുറന്ന് 10 പവനും 10000 രൂപയും കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. പാലക്കാട് അലനെല്ലൂർ സ്വദേശി എം. നവാസ് (55) ആണ് പിടിയിലായത്. ഡിസംബർ 23 ന് രാത്രിയാണ് കവർച്ച നടത്തിയത്.

പ്രതിയുടെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. പതുങ്ങിയെത്തിയ മോഷ്ടാവ്, സിസിടിവി ക്യാമറ കണ്ടതോടെ ഇത് തകർക്കുകയുംചെയ്തിരുന്നു. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.വി.ബിജു, എസ് ഐ സി.പി. ലിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്. 

Content Highlights: Police apprehended a thief who broke into a home in Kannur, stealing 10 sovereign gold and cash. CCTV footage, despite being damaged, led to the arrest. Read more for details.