കാറിന് അരികുകൊടുക്കുന്നതില്‍ തര്‍ക്കം; വയോധികനെ മര്‍ദിച്ച നാല് യുവാക്കള്‍ പിടിയില്‍

അഴീക്കോട്(കണ്ണൂര്‍): വയോധികനെ മര്‍ദിച്ച സംഭവത്തില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. അഴീക്കോട് സ്വദേശികളായ സി. ജിഷ്ണു (18), പി.കെ. അമിത്ത് (18), കെ. ആദിത്ത് (18), പി. റിജിന്‍രാജ് (20) എന്നിവരെയാണ് വളപട്ടണം പോലീസ് അറസ്റ്റ്ചെയ്തത്. കാറിന് അരികുകൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അഴീക്കലിലെ മുണ്ടച്ചാലി ബാലകൃഷ്ണന് (77) ഞായറാഴ്ച വൈകീട്ടാണ് മര്‍ദനമേറ്റത്.
വളപട്ടണം ഇന്‍സ്പെക്ടര്‍ പി. വിജേഷ്, എസ്‌ഐമാരായ ടി.എം. വിപിന്‍, പി. രാഗേഷ്, എഎസ്‌ഐമാരായ കെ. സുജിത്ത്, അനില്‍, പി.ഒ. ജാഫര്‍, സിപിഒമാരായ സുമേഷ്, സുഭാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Content Highlights: Four youths arrested in Azhikode, Kannur, for assaulting a 77-year-old man over a car parking dispute. Police have taken the accused into custody.