ഫീസ് തർക്കം, സ്പായിൽ മസാജിങ്ങിനെത്തിയ 64-കാരൻ റിസപ്ഷനിസ്റ്റിന് നേരേ തോക്കു ചൂണ്ടി ഭീഷണി; അറസ്റ്റ്

കുമാർ
കുമാർ

വർക്കല (തിരുവനന്തപുരം): ടൂറിസം മേഖലയിലെ സ്പായിൽ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. വട്ടപ്പാറ കണക്കോട് രാജ് ഭവനിൽ ജി.പി.കുമാർ (64) ആണ് പിടിയിലായത്.

പാപനാശം നോർത്ത് ക്ലിഫിലെ സ്പായിൽ മസാജിങ്ങിനായാണ് ഇയാൾ എത്തിയത്. തുക സംബന്ധിച്ചുള്ള തർക്കത്തിനിടെ റിസപ്ഷനിസ്റ്റിനെ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. റിസപ്ഷനിസ്റ്റ് ഭയന്ന് നിലവിളിച്ചതോടെ അവിടെയുണ്ടായിരുന്നവർ കുമാറിനെ കീഴ്‌പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Content Highlights: gunpoint threatening 64 year old man arrested in varkala