മൈക്കിനരികെ ഉഗ്രവിഷമുള്ള മൂര്‍ഖനുമായി വാവ സുരേഷിന്റെ ക്ലാസ്; വനംവകുപ്പ് കേസെടുത്തു

#സ്വന്തം ലേഖിക
Screengrab: Mathrubhumi News
Screengrab: Mathrubhumi News

കോഴിക്കോട്: ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ പ്രദര്‍ശിപ്പിച്ച് ക്ലാസെടുത്തതിന് വാവ സുരേഷിനെതിരേ വനംവകുപ്പ് കേസെടുത്തു. നവംബര്‍ 28-ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് നഴ്സിങ് വിഭാഗത്തില്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലാസിലാണ് പ്രസംഗ പീഠത്തില്‍പാമ്പിനെവെച്ച് വാവ സുരേഷ് സംസാരിച്ചത്. 'എക്‌സ്പീരിയന്‍സ് വിത്ത് സ്‌നേക്ക്' എന്ന വിഷയത്തിലായിരുന്നു ക്ലാസ്. 

നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദര്‍ശിപ്പിച്ചെന്ന പരാതിയില്‍ വനം വകുപ്പ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 2, 9 എന്നിവ പ്രകാരം താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഉടന്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് വാവ സുരേഷിന് വനം വകുപ്പ് നോട്ടീസും അയക്കും.

പാമ്പ് കടിയേറ്റ് അതീവഗുരുതരനിലയില്‍നിന്ന് രക്ഷപ്പെട്ട് വന്നശേഷം അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പാമ്പിനെ പിടിക്കില്ലെന്ന് വാവ സുരേഷ് ഉറപ്പുനല്‍കിയിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 


 


 

Content Highlights: forest department registered case against vava suresh