ഒപ്പിന് കുപ്പി, കൈക്കൂലിയായി പണവും മദ്യവും; അറസ്റ്റിലായ ആര്‍.ടി.ഒ. ജേഴ്‌സണ് ജാമ്യം

കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍.ടി.ഒ ജേഴ്‌സണും, ഏജന്റും മൂന്നാംപ്രതിയുമായ രാമപ്പടിയാര്‍ക്കും ജാമ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബസിന്റെ റൂട്ട് പെര്‍മിറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് മദ്യവും പണവും കൈക്കൂലിയായി വാങ്ങിയ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു. ഇപ്പോള്‍ കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. കൊച്ചി ചെല്ലാനം സ്വദേശി മാനേജരായ ബസിന്റെ റൂട്ട് പെര്‍മിറ്റ് പുതുക്കി മറ്റൊരു ബസിലേക്ക് മാറ്റാന്‍ 25,000 രൂപയും മദ്യക്കുപ്പിയും കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ജേഴ്‌സണ്‍ വിജിലന്‍സിന്റെ പിടിയിലായത്.
കൈക്കൂലി കേസില്‍ വിജിലന്‍സ് കേസില്‍ പിടിയിലായ ആര്‍.ടി.ഒ ജേഴ്‌സണെതിരേ കൂടുതല്‍ പരാതികള്‍ ലഭിച്ചിരുന്നു. കൈക്കൂലി കേസില്‍ പിടിയിലായതിന് പിന്നാലെ ജേഴ്സണിൻ്റെ വീട്ടിൽ വിജിലന്‍സ് നടത്തിയ റെയ്ഡിൽ 76 വിദേശ നിര്‍മിത മദ്യക്കുപ്പികളാണ് കണ്ടെടുത്തത്. കേസില്‍ വിജിലന്‍സും പോലീസും വിശദമായ അന്വേഷണം നടത്തുകയാണ്. കൈക്കൂലി കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ജേഴ്‌സണെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Content Highlights: Eranakulam RTO Jerson and his agent were granted bail in a bribery case