DYFI മേഖലാ സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; RSS പ്രവർത്തകരെ വെറുതേവിട്ടു

ആലപ്പുഴ: ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കായംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ 15 ആർ.എസ്.എസ്. പ്രവർത്തകരെ വെറുതേ വിട്ടു. കാട്ടാൻചിറ പേരൂർപടിതേത്തിൽ സുജിത്ത് (31), കരിമുളക്കൽ താന്നുപറമ്പിൽ അനൂപ് (29), കറ്റാനം തൈമൂട്ടിൽ രഞ്ജിത്ത് (30), കരിമുളയ്ക്കൽ ചുങ്കത്തിൽ രാജേഷ് (22), താമരക്കുളം അനിൽ ഭവനിൽ രാജേഷ്‌കുമാർ (28), കരിമുളയ്ക്കൽ മഹേഷ്‌പുരം മഹേഷ്‌കുമാർ (25), കരിമുളയ്ക്കൽ കണ്ണൻ ഭവനത്തിൽ കണ്ണപ്പൻ (23), കരിമുളയ്ക്കൽ രഞ്ജിത്ത് ഭവനിൽ രഞ്ജിത്ത് (21), കറ്റാനം ഉഷസ്സ് വീട്ടിൽ വിഘ്‌നേഷ്‌കുമാർ (21), കരിമുളയ്ക്കൽ മഹേഷ് ഭവനിൽ മോനിഷ് (21), കരിമുളയ്ക്കൽ പത്മവിലാസത്തിൽ വിഷ്ണു (28), കരിമുളയ്ക്കൽ പ്രശാന്ത് ഭവനിൽ ദിനേശ് (22), കോമല്ലൂർ കൂട്ടിലായതു രാകേഷ് (21), കരിമുളയ്ക്കൽ മേലേപലവിള സിനു (24), കരിമുളയ്ക്കൽ പ്രശാന്ത്ഭവനിൽ പ്രശാന്ത് (25) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എസ്. ഭാരതി വെറുതേ വിട്ടത്.
ഡി.വൈ.എഫ്.ഐ. കറ്റാനം മേഖലാ സെക്രട്ടറി സുജിത്തി(23)നെ വധിക്കാൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. 2013 ഫെബ്രുവരി 26-നു രാത്രി 10 മണിക്കാണു സംഭവം. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ ബി. ശിവദാസ്, പി.എസ്. ഗീതാകുമാരി, എസ്. ആശമോൾ, ജിതിൻ ജി. ദാസ്, എ. അഭിജിത്ത്, തോമസ് ജോർജ് എന്നിവർ ഹാജരായി.
Content Highlights: RSS workers acquitted in DYFI leader murder attempt case at Alappuzha