ഡൽഹിയിൽ ജഡ്ജിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

ന്യൂഡൽഹി: ഡൽഹിയിൽ ജഡ്ജിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. സഫ്ദർജങ് മേഖലയിൽ താമസിക്കുന്ന അമൻ കുമാർ ശർമ(30)യെയാണ് വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിലെത്തിയ ബന്ധുവാണ് ഫാനിൽ തൂങ്ങിയ നിലയിൽ അമൻ കുമാർ ശർമയെ കണ്ടത്. തുടർന്ന് ഇദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
പൂണെയിലെ സിംബയോസിസ് ലോ കോളേജിൽനിന്ന് നിയമബിരുദം നേടിയ അമൻ കുമാർ ശർമ 2021-ലാണ് ഡൽഹി ജുഡീഷ്യൽ സർവീസസിൽ ജോലിയിൽ പ്രവേശിച്ചത്. ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, സിവിൽ ജഡ്ജിയായിരുന്ന അദ്ദേഹം 2025 ഒക്ടോബർ മുതൽ കാർകർദൂമ കോടതിയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ മുഴുവൻ സമയ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. മൃതദേഹം പ്രാഥമിക നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Aman Kumar Sharma, 30, found dead in Safdarjung residence., Served as full-time secretary of District Legal Services Authority at Karkardooma Court., Police suspect suicide; investigation is ongoing., Body sent for post-mortem after discovery by a relative.