ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി, ദുരൂഹത സംശയിച്ച് പോലീസ്

#സ്വന്തം ലേഖകന്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചേർത്തല (ആലപ്പുഴ): ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവിച്ച നവജാത ശിശുവിനെ കാണാതായതായി പരാതി. സംഭവത്തിൽ ദുരൂഹതയെന്നാണ്  പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പ്രസവശേഷം ആശുപത്രി വിട്ടത്. ചേന്നം പള്ളിപ്പുറം 17-ാം വാർഡ് സ്വദേശിനിയാണ്.

പ്രസവശേഷം യുവതി വീട്ടിലെത്തിയെങ്കിലും കുട്ടിയെ കാണാത്തതിനാൽ ആശാപ്രവർത്തകരാണ് വിവരം ജനപ്രതികളെയും അതുവഴി ചേർത്തല പോലീസിലും അറിയിച്ചത്. പോലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ പ്രാഥമിക മൊഴിപ്രകാരം കുട്ടിയെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കു കൈമാറിയതായാണ് വിവരം. പ്രസവിച്ച യുവതിക്ക് മറ്റു രണ്ട് കുട്ടികളുണ്ട്.

Content Highlights: cherthala new born baby missing case