ഫറോക്കില്‍ ട്രാക്കിലിറങ്ങി ട്രെയിന്‍ തടഞ്ഞ് ബിഹാര്‍ സ്വദേശി; ജോലിക്ക് കൂലി കിട്ടിയില്ലെന്ന് മൊഴി

കോഴിക്കോട്: ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞ ഇതരസംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍. ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ നര്‍ഹ പാനാപുര്‍ സ്വദേശി മന്‍ദീപ് ഭാരതിയാണ് (26) പിടിയിലായത്. കൈയില്‍ കരുതിയ ചുവപ്പുതുണിയുമായി ഇയാള്‍ ട്രെയിനിനു മുന്‍പിലേക്ക് ഇറങ്ങി നില്‍ക്കുകയായിരുന്നു.
രാവിലെ 9.09-നു സ്റ്റേഷനില്‍ എത്തിയ മംഗളൂരു നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസാണ് ഒന്നാം പ്ലാറ്റ്‌ഫോം ട്രാക്കില്‍ ഇറങ്ങി ഇയാള്‍ തടഞ്ഞത്. തുടര്‍ന്ന് ട്രെയിന്‍ സ്റ്റേഷന്‍ വിടാന്‍ ഒന്‍പതുമിനിറ്റ് വൈകി. ലോക്കോ പൈലറ്റ് അറിയിച്ചതു പ്രകാരം സ്റ്റേഷനില്‍ നിന്നെത്തിയ ജീവനക്കാര്‍ ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പിച്ചു. തുടര്‍ന്ന് ആര്‍പിഎഫിന് കൈമാറി.
ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി ആര്‍പിഎഫ് പറഞ്ഞു. ജോലിയെടുത്ത വകയില്‍ കൂലി കിട്ടാത്തതാണ് ട്രെയിന്‍ തടയാന്‍ കാരണമെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ആര്‍പിഎഫ് അന്വേഷണം തുടങ്ങി.
Content Highlights: bihar native caught by police for blocking parasuram express train in feroke kozhikode