യേശുദാസും ജയചന്ദ്രനും ഇടപെട്ടപ്പോള്‍ പാട്ടിന് സംഭവിച്ചത്...

പി.ജയചന്ദ്രൻ, എം.കെ.അർജുനൻ, യേശുദാസ്
പി.ജയചന്ദ്രൻ, എം.കെ.അർജുനൻ, യേശുദാസ്

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോകവേ വഴിയരികിലെ പാടശേഖരങ്ങളും തേയിലക്കാടുകളും കാറ്റാടിമരങ്ങളും കടന്ന് അപ്രതീക്ഷിതമായി കാതിലൊഴുകിയെത്തുകയായിരുന്നു പി ലീല; ദൂരെയേതോ കല്യാണവീട്ടിലെ പാട്ടുകോളാമ്പിയില്‍ നിന്നാവണം. 

ഒരു നിമിഷം നിശ്ചലമായി കാലുകള്‍. എത്രയോ കാലമായി കേള്‍ക്കാന്‍ കൊതിച്ച ശബ്ദം. ലീലയുടെ പാട്ടുകള്‍ സിനിമയില്‍ വന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായിരുന്നു. മറുഭാഷാഗായികമാര്‍ അതിനകം മലയാളത്തില്‍ ആധിപത്യം പുലര്‍ത്തിക്കഴിഞ്ഞിരുന്നല്ലോ. കാറ്റിന്റെ ചിറകിലേറി തരംഗമാല പോലെ ഒഴുകിയെത്തിയ ലീലാനാദത്തിനായി റോഡിന്റെ ഓരം പറ്റി കാതോര്‍ത്തു നിന്നു അന്നത്തെ പത്താം ക്ലാസ്സുകാരന്‍. ശൈശവ സ്മൃതികളെ വാത്സല്യപൂര്‍വ്വം  വന്നു തഴുകിയുറക്കുകയും ഉണര്‍ത്തുകയും ചെയ്ത ആ ശബ്ദത്തോട് അമ്മയോടെന്നപോലുള്ള സ്‌നേഹമായിരുന്നല്ലോ അവന്.

Content Highlights: Yesudas Jayachandran Malayalam songs duet unexpected entry singing music ravi menon

Continue reading