അമേരിക്കയില്‍ സൈക്കിള്‍ഷോപ്പുണ്ടായിരുന്ന ഏക മലയാളി കുര്യാക്കോസായിരിക്കുമെന്ന് ഇന്നും വിശ്വസിക്കുന്നു

തമ്പി ആന്റണിയും ഭാര്യ പ്രേമയും സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ഗേറ്റ്പാര്‍ക്കിനടുത്ത്
തമ്പി ആന്റണിയും ഭാര്യ പ്രേമയും സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ഗേറ്റ്പാര്‍ക്കിനടുത്ത്

രു ദിവസം, പ്രേമയും ഞാനും സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ഗേറ്റ് പാര്‍ക്കിനടുത്ത്, ആദ്യമായി വാടകയ്ക്ക് താമസിച്ച അപ്പാര്‍ട്ട്മെന്റ് സന്ദര്‍ശിച്ചു. 40 വര്‍ഷം കഴിഞ്ഞിട്ടും, അതേ ബില്‍ഡിംഗ് ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് അത്ഭുതകരമായിതോന്നി. ആ കെട്ടിടത്തിനോ റോഡുകള്‍ക്കോ ഒരു മാറ്റവുമില്ല എന്നതും ഞങ്ങളെ അതിശയിപ്പിച്ചു. ഞങ്ങള്‍ താമസിച്ചിരുന്ന അതെ അപ്പാര്‍ട്ട്മെന്റിന്റെ തൊട്ടുതാഴെ 'ഫോര്‍ റെന്റ്' എന്ന ഒരു ബോര്‍ഡ് ഒരാണിയില്‍ തൂക്കിയിട്ടിരുന്നു. അതില്‍ വാടകയ്ക്ക് ആവശ്യമുള്ളവര്‍ക്ക് വിളിക്കാനുള്ള ഫോണ്‍ നമ്പറും കൊടുത്തിട്ടുണ്ട്. ഒന്നുവിളിച്ചാല്‍ ഒരുപക്ഷേ, അകത്തൊക്കെ കയറി കാണാമായിരുന്നു. പക്ഷേ, അതിനൊക്കെ മുന്‍കൂര്‍ അപ്പോയന്റ്മെന്റ് ആവശ്യമാണന്നറിയാമായിരുന്നു. തത്കാലം അതിനുള്ള സമയമില്ലല്ലോ എന്നോര്‍ത്ത് ആ ഉദ്യമം വേണ്ടന്നുവെച്ചു. കാര്‍ ഗരാഷിന്റെ തടികൊണ്ടുള്ള കതകിന്റെ കളറിനുമാത്രം വ്യത്യാസമുണ്ടായിരുന്നു. ഞങ്ങള്‍ സ്ട്രീറ്റില്‍ത്തന്നെ കാര്‍ നിര്‍ത്തി, കാറിലിരുന്നു കുറേനേരം അങ്ങോട്ടുതന്നെ നോക്കിയിരുന്നു. തിരക്കുള്ള സ്ട്രീറ്റ് ആയിരുന്നതുകൊണ്ട് ചുവന്ന വരയുള്ള നോ പാര്‍ക്കിംഗ് സോണിലായിരുന്നു നിര്‍ത്തിയിരുന്നത്, കുറേനേരം ഇരുന്നതിനുശേഷം പാര്‍ക്കിങ് സൗകര്യം കിട്ടി. പാര്‍ക്കിങ് മീറ്ററില്‍ ചില്ലറകള്‍ നിക്ഷേപ്പിച്ചിട്ട് ഞങ്ങള്‍ പുറത്തേക്കിറങ്ങി അതെ അപ്പാര്‍ട്ട്മെന്റിന്റെ ഓരം ചേര്‍ന്നുനിന്നു. അമേരിക്കയിലെ ആദ്യദിവസങ്ങളുടെ ഒരുപാടോര്‍മ്മകള്‍, മനസ്സിലെ കുഞ്ഞോളങ്ങളായി. വയലാറിന്റെ പ്രസിദ്ധമായ ഒരു പാട്ടാണ് അപ്പോള്‍ ഒരു ചോദ്യചിഹ്നംപോലെ മനസ്സിലേക്ക് ഓടിയെത്തിയത്. 

'ഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലക്കുമോ'

Content Highlights: Thampy Antony shares memories of the Kerala emergency period

Continue reading