'ദിലീപും മീരയും ശ്വാസംപിടിച്ചാണ് ഇരുന്നത്, അതാ ട്രെയിൻ എന്നുപറഞ്ഞ് ഗിയറില്‍ കയറിപ്പിടിക്കും'

കുഞ്ഞുമോന്‍ താഹയ്‌ക്കൊപ്പം തമ്പി ആന്റണി
കുഞ്ഞുമോന്‍ താഹയ്‌ക്കൊപ്പം തമ്പി ആന്റണി

കുഞ്ഞുമോന്‍ താഹയുടെ ചിത്രമായ മൊരടനില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് തെങ്കാശിപ്പട്ടണം ആദ്യമായി കാണുന്നത്. അതിനു മുന്‍പ് അതേ പേരിലുള്ള  ഒരു സിനിമ കണ്ടിട്ടുണ്ട്. അന്നു മുതല്‍ ആ പട്ടണവും അതിനടുത്തുള്ള കൊച്ചുഗ്രാമങ്ങളും ഒന്നു സന്ദര്‍ശിക്കണമെന്നുണ്ടായിരുന്നു. അതിനുള്ള ഭാഗ്യം ആദ്യമായി ഒത്തുവന്നത് ആ സിനിമയുടെ ചിത്രീകരണസമയത്താണ്. 

തെങ്കാശിക്കടുത്തുള്ള ആളംകുളത്തായിരുന്നു ആദ്യ ലൊക്കേഷന്‍. എവിടെയാണ് ആളംകുളം, മലയാളികള്‍ സ്വാഭാവികമായി ചോദിക്കാന്‍ സാധ്യതയുള്ള ഒരു ചോദ്യം. സംശയിക്കേണ്ട തമിഴ്‌നാട്ടില്‍ത്തന്നെ, തെങ്കാശിക്കടുത്താണ്. തലേദിവസമാണ്  സാന്‍ ഫ്രാന്‍സിസ്‌കോയില്‍നിന്നും 20 മണിക്കൂര്‍ യാത്രചെയ്ത് തിരുവനന്തപുരത്തു ലാന്‍ഡ് ചെയ്തത്. വെളുപ്പിന് മൂന്നുമണിക്ക് പ്രൊഡക്ഷന്‍ ക്രൂ ഏര്‍പ്പാടു ചെയ്തുതന്ന കുടപ്പനക്കുന്ന് രാജീവ് കാറുമായി എയര്‍പോര്‍ട്ടില്‍ എന്നെ കാത്തുനിപ്പുണ്ടായിരുന്നു. അവിടുന്നു നേരെ പോയത് ഷോബി തിലകന്റെ വീട്ടിലേക്കായിരുന്നു. അവിടുന്ന് ചായയും കുടിച്ച് കുടപ്പനക്കുന്നിനെയും ഷോബിയെയും കൂട്ടിയാണ് കുറ്റാലം വഴി തെങ്കാശിയിലേക്ക് തിരിച്ചത്. ജെറ്റ് ലാഗും യാത്രാക്ഷീണവും കാരണം കാറിലിരുന്ന് ഒന്നു മയങ്ങിയെഴുന്നേറ്റപ്പോള്‍ തമിഴ്‌നാട് ബോര്‍ഡര്‍ കഴിഞ്ഞിരുന്നു. തെങ്കാശിയില്‍ വന്നപ്പോള്‍ ശിവ എന്ന പേരുള്ള ഒരാള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. അവിടുത്തെ ലൊക്കേഷന്‍ മാനേജരായിരുന്ന അയാളാണ് ഞങ്ങളെ ആളംകുളം ശരവണ ലോഡ്ജില്‍ എത്തിച്ചത്.

Content Highlights: Thampy Antony hollywood and malayalam film journey, dileep, meera jasmin

Continue reading