ആ 40 ലക്ഷം കാരണം നമ്മൾ അതറിയുന്നില്ല, സ്‌കൂളുകളും കോളേജുകളും അടച്ചിടേണ്ടിവന്നാലും അത്ഭുതമില്ല

ഇത്തവണ അമേരിക്കയില്‍നിന്നു നാട്ടിലെത്തിയപ്പോള്‍ ഒരു യാത്ര പത്തനംതിട്ടയിലെ ഇലന്തൂര്‍ എന്ന ഗ്രാമത്തിലേക്കായിരുന്നു. പത്തനംതിട്ടയില്‍ പല പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഇലന്തൂരിലേക്ക് ആദ്യമായിട്ടായിരുന്നു. അമേരിക്കയിലെ ഞങ്ങളുടെ വീട്ടില്‍ ഇരുപതു വര്‍ഷത്തോളം താമസിച്ചിരുന്ന തങ്കമ്മച്ചേച്ചിയുടെ വീടന്വേഷിച്ചുള്ള യാത്രയായിരുന്നു അത്. ദീര്‍ഘമായ അമേരിക്കന്‍ വാസത്തിനുശേഷം അക്കാലത്താണ് അനാരോഗ്യം മൂലം തങ്കമ്മച്ചേച്ചി സ്വന്തം നാടായ ഇലന്തൂരിലേക്കു പോയത്.
തങ്കമ്മച്ചേച്ചിക്ക് അമേരിക്കയില്‍ മക്കളും കൊച്ചുമക്കളും ഇല്ലാത്തതുകൊണ്ട് തിരിച്ചുപോക്ക് അനിവാര്യമായിരുന്നു. അകന്ന ബന്ധുക്കളില്‍ ചിലര്‍ അമേരിക്കയിലുണ്ടെങ്കിലും അവരാരും തങ്കമ്മച്ചേച്ചിയുമായി അത്ര അടുപ്പത്തിലായിരുന്നില്ല. അമേരിക്കയില്‍ വര്‍ഷങ്ങളോളം താമസിച്ചു പൗരത്വമെടുത്തിട്ടും തിരിച്ചുപോകേണ്ടിവരിക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. വര്‍ഷങ്ങളോളം വീട്ടില്‍ ഞങ്ങളോടൊപ്പം മക്കളെയും കൊച്ചുമക്കളെയും നോക്കിവളര്‍ത്തിയ ചേച്ചിയെ നാട്ടിലെത്തുമ്പോള്‍ വീട്ടില്‍പ്പോയി കാണുകയും സുഖസൗകര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുക എന്നത് സാമാന്യമര്യാദയാണ്.
Content Highlights: Thampy Antony hollywood and malayalam film journey