അടിച്ചു പതപ്പിച്ച ഈ ചായക്ക് വേണ്ടേ ഒരു കോർപ്പറേറ്റ് സി.ഇ.ഒ?

നമ്മക്കൊരു ചായ കുടിച്ചാലോ? ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ പറഞ്ഞിട്ടില്ലാത്ത മലയാളി എന്നല്ല ഇന്ത്യക്കാരന്‍പോലും ഉണ്ടാകില്ല. എന്നാലും തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ അശോകനോട് പറയുന്ന, നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്ന ഡയലോഗ് പോലെ അത്രയും നൊസ്റ്റു ഒന്നും ഈ ചായകുടിക്കില്ല. ചായപോലെ നാരങ്ങാവെള്ളം അത്ര പോപ്പുലറോ നമ്മുടെ ജീവിത്തിന്റെ ഭാഗമോ അല്ലെങ്കിലും നാരങ്ങാവെള്ളത്തിന് വലിയ മതിപ്പും സ്വീകാര്യതയും ഉണ്ട്.
ചായ പോപ്പുലറാണെങ്കിലും ഉണ്ടാക്കി ഉണ്ടാക്കി ഇത്രയേറെ മാനഭംഗപ്പെട്ട മറ്റൊരു ഭക്ഷണ പാനീയവും വേറെയില്ല. ഓരോ മലയാളിയും ഓരോ രീതിയിലാണ് ചായ ഉണ്ടാക്കുന്നത്. ഊള എന്ന വാക്ക് മലയാളി പല സന്ദര്‍ഭത്തിലും ഉപയോഗിക്കാറുണ്ടെങ്കിലും അത് ചായയുടെ കൂടെ ചേര്‍ത്താണ് പരക്കെ ഉപയോഗിക്കാറുള്ളത്. ഊള ചായ എന്ന പ്രയോഗവും കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ചായ എവിടെ വേണമെങ്കിലും കിട്ടും. പക്ഷേ നല്ല ചായ. സംശയമാണ്. എന്നാല്‍ ഊളച്ചായയോ സമൃദ്ധം.
Content Highlights: tea brand bussiness and new startups