ഇത്രയും വെല്ലുവിളികള്‍ നേരിട്ട മറ്റൊരു സിനിമ മലയാളത്തിലുണ്ടാവില്ല, എന്തിന് ഞാനീ കനല്‍ക്കട്ടയിൽ ചാടി!

അഭിനയത്തിന്റെ മികച്ചൊരു അനുഭവമായിരുന്നു 'ബിയോണ്ട് ദ സോ'ളിലേത്. അത്രയൊന്നും അഭിനയിച്ചു പരിചയമില്ലാത്ത എന്നോട് ഇത്രയും ശക്തമായ കഥാപാത്രം ചെയ്യാനാവശ്യപ്പെട്ട, രാജീവ് അഞ്ചല്‍ എന്ന സംവിധായകനാണ് ഞാന്‍ ഫുള്‍ ക്രെഡിറ്റ് നല്‍കുന്നത്; അതിന്റെ പിന്നിലുള്ള ചേതോവികാരം എന്തുതന്നെയായാലും.
ചാരുഹാസനെയും യേശുദാസിനെയുമൊക്കെ മനസ്സില്‍ക്കണ്ടിരുന്നെങ്കിലും എന്റെ രൂപംതന്നെയാണ് ഏറ്റവും യോജിച്ചതെന്ന് രാജീവിനു തോന്നി. അതെന്റെ ഭാഗ്യം. അല്ലെങ്കില്‍ ആ ചിത്രത്തിലെ പ്രൊഫസര്‍ ആചാര്യ എന്ന കഥാപാത്രത്തിലൂടെ ഹോണോലുലു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നല്ല നടനുള്ള അവാര്‍ഡ് ഒരിക്കലും കിട്ടുമായിരുന്നില്ല. ഇന്ത്യയില്‍ മറ്റൊരു നടനും കിട്ടാത്ത അംഗീകാരമായിരുന്നു അതെന്ന് ഇന്നു ഞാന്‍ മനസ്സിലാക്കുന്നു.
Content Highlights: swapnangalkkum cinemakkum idayil Thampi Antony column