ദിലീപ്, മാധവന്‍ എന്നിവരുടെ സിനിമ ചെയ്ത് നഷ്ടങ്ങള്‍ സഹിച്ച ഞാൻ മറ്റെന്ത് മറുപടിയാണ് കൊടുക്കേണ്ടത്..!

ജാനകിയുടെ ജനനം: സിനിമകള്‍ പലപ്പോഴും നമ്മളറിയാതെ ജനിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 'സൂഫി പറഞ്ഞ കഥ'യ്ക്കു ശേഷം എനിക്ക് പുതിയ സിനിമകളില്‍ നല്ല വേഷങ്ങള്‍ കിട്ടി. ഒരഭിനേതാവ് എന്ന നിലയില്‍ വളരെ സന്തോഷിക്കുകയും അതിനെ അംഗീകാരമായി കരുതുകയും ചെയ്തു. താമസമില്ലാതെ 'യുഗപുരുഷ'നില്‍ നമ്പൂരിവേഷം ചെയ്യാന്‍ വിളിച്ചു. വരിക്കാശ്ശേരി മനയില്‍വച്ച് ആ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് പ്രശസ്തസംവിധായകന്‍ എം.ജി. ശശി 'ജാനകി' എന്ന പ്രോജക്ടുമായി വന്നത്. ഒരു ബംഗാളിക്കഥയെ ആസ്പദമാക്കിയുള്ളതായിരുന്നു സിനിമ. അതിലെ മുല്ലയ്ക്കല്‍ ശേഖരന്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് അദ്ദേഹം എനിക്കായി ഉദ്ദേശിച്ചത്. എന്റെ ശരീരഭാഷ ആ കഥാപാത്രത്തിന് യോജിച്ചതാണെന്ന് ശശി കരുതി. എഴുപത് വയസുണ്ടെങ്കിലും വളരെ ആരോഗ്യവാനായ കഥാപാത്രം. ഇന്നത്തെക്കാലത്ത് എഴുപത് വയസ്സിലും പലരും ചെറുപ്പമാണ്. അതുകൊണ്ട് മുഖത്തു ചുളിവുകള്‍പോലും പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മഹാനടനായ കമലഹാസന്റെ കാര്യം ഞാനോര്‍ത്തു. എഴുപത് വയസ്സുള്ള മുഖത്തിന്‌വേണ്ടി അമേരിക്കയില്‍ നിന്നുപോലും കോടികള്‍ മുടക്കി മേക്കപ്പ് സാധനങ്ങള്‍ വാങ്ങി പരീക്ഷണങ്ങള്‍ നടത്തി. മേക്കപ്പിനോടുള്ള ഒബ്‌സഷനാണതെന്നാണ് എനിക്കു തോന്നിയത്. നടപ്പിലും ശരീരഭാഷയിലും പ്രായം തോന്നിച്ചാല്‍ മതിയെന്നാണ് ശശിയുദ്ദേശിച്ചത്.
സതി പ്രേംജിയും (നടന്‍ പ്രേംജിയുടെ മകള്‍) ജാനകി സിനിമയിലെ രംഗം
Content Highlights: swapnangalkkum cinemakkum idayil Thampi Antony column