ജീവിതം നഷ്ടപ്പെടുത്താതെ കണ്ടന്റ് ക്രിയേറ്റ് ചെയ്യാനാകണം; റിയൽ ജീവിതം വേ..; റീൽ ജീവിതം റേ...

പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

പണ്ടൊക്കെ തമ്മിൽ കാണുമ്പോൾ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളു: “ജീവിതമൊക്കെ എങ്ങനെയുണ്ട്?”
ഇന്ന് മിക്ക മലയാളിക്കും രണ്ട് ജീവിതമല്ലേ ഉള്ളത്. ഒന്ന് റിയൽ ജീവിതവും. മറ്റൊന്ന് റീൽ ജീവിതവും. റിയൽ ജീവിതത്തെക്കുറിച്ചൊന്നും അറിയാൻ ആർക്കും താൽപര്യമില്ല. അത് എങ്ങനെ വേണോ ആയിക്കോട്ടെ. പക്ഷേ, റീൽ ജീവിതത്തെക്കുറിച്ച് തമ്മിൽ കാണുമ്പോൾ മിണ്ടാതെ പറയാതെ എങ്ങനെ പോകും. അതുകൊണ്ട് കാണുമ്പോഴേ ചോദിക്കുന്ന ആ ചോദ്യത്തിലും വന്ന് അപ്ഡേറ്റ്. “ഇൻസ്റ്റാ ജീവിതമൊക്കെ എങ്ങനെ പോകുന്നു?” റിയൽ ജീവിതം നന്നായിരിക്കുന്നില്ലെങ്കിലും റീൽ ജീവിതത്തിലൂടെ അത് നല്ലതാണെന്ന് കാണിച്ചാ നമ്മ ഹാപ്പി.

പണ്ടൊക്കെ ഒരു യാത്ര പോയാൽ ആ യാത്രയുടെ ഓരോ നിമിഷവും സഞ്ചരിക്കുന്ന സ്ഥലത്തിന്റെ ഓരോ ഭാഗവും നന്നായി ആസ്വദിക്കുമായിരുന്നു. ഇപ്പോൾ യാത്ര പോയാൽ ആസ്വദിക്കുന്നതിന് മുമ്പ് സ്റ്റോറി അപ്ഡേറ്റ് ചെയ്യണം എന്നതായിരിക്കുന്നു ചിന്ത. ഒരു കടൽത്തീരത്ത് സൂര്യാസ്തമയം നടക്കുന്നു... സൂര്യൻ പതുക്കെ മാഞ്ഞുപോകുന്നു... ആകാശം നിറം മാറുന്നു… സ്വർണനിറമാർന്ന തിരകൾ തീരം തല്ലുന്നു. പക്ഷേ, നമ്മുടെ കണ്ണുകൾ ആകാശത്ത് അല്ല, തിരമാലകളിലുമല്ല.- മൊബൈൽ സ്ക്രീനിലാണ്. കാരണം, “ഈ സൺസെറ്റ് ഞാൻ മാത്രം കാണുന്നതിലെന്ത് കാര്യം. എന്നെ ഫോളോ ചെയ്യുന്നവർ കൂടി കണ്ടാലല്ലേ കാര്യമുള്ളൂ!”

Continue reading