'പാചകം അറിയുമോ?' പുരോഗമിച്ച മാച്ച് മേക്കിങ്ങും പുരോഗമിക്കാത്ത ചോദ്യങ്ങളും

പ്രതീകാത്മക ചിത്രം | Created with AI
പ്രതീകാത്മക ചിത്രം | Created with AI

പണ്ടൊക്കെ വിവാഹാലോചനകൾ വീട്ടിലേക്കെത്തിയത് മൊബൈൽ നോട്ടിഫിക്കേഷനുകളായി അല്ല; ഒരു പ്ലാസ്റ്റിക് ഫയലിനുള്ളിലായിരുന്നു. ഞായറാഴ്ചകളിൽ ഉച്ചയോടടുപ്പിച്ചായിരിക്കും ബ്രോക്കറച്ചായന്റെ വരവ്. വീട്ടിലാസമയത്ത് എല്ലാവരും കാണുമല്ലോ. ഉച്ച ചൂട് തട്ടി വിയർപ്പൊപ്പി ഇരിക്കുന്ന ബ്രോക്കർ ചേട്ടൻ ഫയൽ തുറക്കുമ്പോൾ അതിൽ ഉണ്ടായിരുന്നത് ഒട്ടുമിക്കവാറും ഒരേ സ്റ്റുഡിയോ ലൈറ്റിൽ പകർത്തിയ പ്രതീക്ഷാഭരിതമായ ഫോട്ടോകൾ ആയിരിക്കും. പാന്റിട്ട് ഇൻ ചെയ്തു നിൽക്കുന്ന വരന്മാർ. കൃത്രിമത്തൂണിനരികിൽ ചിരിച്ചുനിൽക്കുന്ന വധുക്കൾ.

ഒരു പേജ് ബയോഡാറ്റ; ഉയരം, ഭാരം, വിദ്യാഭ്യാസം, ജോലി, അച്ഛന്റെ തൊഴിൽ, സഹോദരങ്ങളുടെ എണ്ണം, കൂട്ടത്തിൽ നല്ല അടക്കവും ഒതുക്കവും ഉള്ള കുടുംബത്തിൽ പിറന്നവൾ എന്ന് പെൺകുട്ടികളെക്കുറിച്ച് മാത്രം ബോൾഡായി എഴുതിയിട്ടുമുണ്ടാകും. ആണുങ്ങളെക്കുറിച്ചാണ് എങ്കിൽ അവരുടെ ജോലി, സമ്പത്ത് തുടങ്ങിയവയായിരിക്കും ഹൈലൈറ്റ്. പെൺകുട്ടികളാകുമ്പോൾ സ്വഭാവമാണല്ലോ മുഖ്യം ബിഗിലേ.

Content Highlights: Explore the evolution of matchmaking from plastic files to apps, and how age-old questions like `Do you know how to cook?` persist. Discover the changing dynamics of marriage expectations.

Continue reading