ബാങ്കിങ് അനുഭവത്തിനും പലിശയുണ്ടോ? ഒരേ ബാങ്ക്, പല മനസ്, വിവിധ കഷ്ടപ്പാടുകള്‍

മധുരം ജീവിതം
#കെ.കെ ജയകുമാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്യാബിന്‍ തുറന്ന് രമേഷ് ചേട്ടന്‍ ഇളംകാറ്റുപോലെയാണ് വന്നത്. ഒരു ലഞ്ച് ബ്രേക്കിന്റെ സമയത്ത്. ഉച്ചഭക്ഷണം കഴിഞ്ഞ് ഞാനപ്പോള്‍ ഒരു യൂട്യൂബ് റീല്‍ കാണുകയായിരുന്നു. ഏതോ ഒരു ബാങ്കില്‍ ഒരു ഉദ്യോഗസ്ഥയുമായി കസ്റ്റമര്‍ അടിപിടിയുണ്ടാക്കുന്ന വൈറല്‍ വീഡിയോ. ഏതാനും മാസങ്ങള്‍ക്കുള്ളിലെ രമേഷ് ചേട്ടന്റെ നാലാമത്തെ വരവാണ് ഇത്.

ആദ്യം വന്നത് കൊടുങ്കാറ്റ് പോലെയായിരുന്നു. മകളുടെ വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദേശ യൂണിവേഴ്‌സിറ്റിയിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ ബാങ്കിന് സംഭവിച്ച പിഴവ് മൂലം 45,000 രൂപ നഷ്ടപ്പെട്ടതിനെക്കുറിച്ച് പറയാനാണ് ആദ്യം വന്നത്. വിദേശത്തെ അക്കൗണ്ട് നമ്പര്‍ ബാങ്കിലെ ക്ലര്‍ക്ക് രേഖപ്പെടുത്തിയപ്പോള്‍ ഒരക്കം മാറിപ്പോയതില്‍ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. അക്കൗണ്ട് നമ്പര്‍ തെറ്റിയത് മൂലം ഫണ്ട് ട്രാന്‍സ്ഫര്‍ നടന്നില്ല. പക്ഷേ, ട്രാന്‍സാക്ഷന്‍ ചാര്‍ജായി 45,000 രൂപ ബാങ്ക് ഈടാക്കി. അത് തിരികെ ചോദിച്ചതോടെ തര്‍ക്കമായി. അക്കൗണ്ട് നമ്പര്‍ പൂരിപ്പിച്ചു നല്‍കിയതിലെ അവ്യക്തതയാണ് കാരണം എന്നും അത് സിസ്റ്റത്തില്‍ രേഖപ്പെടുത്തിയപ്പോള്‍ വന്ന തെറ്റ് തന്റേത് തന്നെയെന്നും ക്ലര്‍ക്ക് സമ്മതിച്ചെങ്കിലും തൊട്ടുമുകളിലുള്ള അസിസ്റ്റന്റ് മാനേജരും മാനേജരും അത് സമ്മതിച്ചില്ല. കുറേ  തര്‍ക്കിച്ചപ്പോള്‍ നോക്കട്ടെ പിന്നെ വരൂ എന്നു പറഞ്ഞ് അവര്‍ ചേട്ടനെ പറഞ്ഞുവിട്ടു.

Content Highlights: banking, employees, ombudsman

Continue reading