ബയോപിക് ഓഫ് വണ്‍ ബില്ല്യണ്‍ മല്ലു ഹൗസ് വൈവ്സ്; ഭർത്താക്കന്മാർക്ക് വൈകി ഉദിക്കുന്ന ചില വിവേകങ്ങൾ

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സ്ഥലംമാറ്റമായതോടെ വൈകുന്നേരത്തെ നടത്തം മ്യൂസിയത്തില്‍ നിന്ന് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്ക് മാറി. ഓഫീസില്‍ നിന്നിറങ്ങിയാല്‍ താമസസ്ഥലത്ത് എത്തി ഒരു ഗ്രീന്‍ടീയൊക്കെ കുടിച്ച് കുപ്പായം മാറി നേരെ സ്റ്റേഡിയത്തിലേക്ക്. അവിടെ രവിസാറും ഭാര്യ ബീനയും മേഴ്സിയും റീനയും പ്രവീണും സുകുമാരന്‍ചേട്ടനും ഒക്കെ അപ്പോള്‍ നടത്തം രണ്ട് മൂന്നുവട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞിട്ടുണ്ടാകും. അന്നു ഞാന്‍ ചെല്ലുമ്പോള്‍ ആരും നടത്തം തുടങ്ങിയിട്ടില്ല. കൂടിയിരുന്ന് വെടിവെട്ടം പറയുകയാണ്. രവിസാറിനെ കാണുന്നില്ല. ബാക്കിയെല്ലാവരുമുണ്ട്. രവിസാറെവിടെയെന്ന് ചോദിച്ചതും ഭാര്യ ബീന ചീറി.
അങ്ങേര് ടൂറുപോയി. ഭാരതപര്യടനം. നാലഞ്ചു ദിവസം കഴിഞ്ഞേ വരൂ. അവര് സുഹൃത്തുക്കളെല്ലാം കൂടി മിനിഞ്ഞാന്ന് തീരുമാനിച്ചു. ഇന്നലെ പറഞ്ഞു. ഇന്ന് പോയി. നമ്മളൊക്കെ ഒരു യാത്ര പോകണമെങ്കില്‍ എന്ത് പൊല്ലാപ്പാ. ഒറ്റശ്വാസത്തില്‍ ബീന പറഞ്ഞുനിര്‍ത്തി.
Content Highlights: A poignant tale of a Kerala housewife`s life, juggling work and family