കിഷോര്‍ ആരാധകന്‍ ചോദിച്ചു: ഓന്‍ ന്ന് വിളിക്കാന്‍ അയാള്‍ ആരാ നിന്റെ അളിയനാ?

മുഹമ്മദ് റാഫിയും കിഷോർ കുമാറും
മുഹമ്മദ് റാഫിയും കിഷോർ കുമാറും

വാക്കേറ്റത്തിലാണ്  തുടക്കം. പതുക്കെ അത് കയ്യാങ്കളിയിലെത്തുന്നു. കാഴ്ചക്കാരായി ചുറ്റും ഒരു ചെറു ജനക്കൂട്ടം രൂപം കൊള്ളുന്നു. 
തര്‍ക്ക വിഷയം ലളിതം: ലോകത്തെ ഏറ്റവും വലിയ പാട്ടുകാരന്‍ മുഹമ്മദ് റഫിയാണെന്ന് ഒരാള്‍. കിഷോര്‍ കുമാറിനോളം വരില്ല റഫിയെന്ന് അപരന്‍. ഇരുവരേയും പിടിച്ചുമാറ്റാന്‍ ശ്രമിക്കാതെ ഉന്തും തള്ളും   ആസ്വദിച്ചു കണ്ടുനില്‍ക്കുന്നു ജനം. 'ആരും ഇടപെടണ്ട. ഓല് തന്നെ തീരുമാനാക്കട്ടെ.' - ചുറ്റും നിന്നവരിലൊരു രസികന്‍ ഉറക്കെ പറഞ്ഞു. തൊട്ടപ്പുറത്തെ വേദിയില്‍ നിന്ന് ഒഴുകിയെത്തിയ ഒരു ക്ലാസിക് ഗാനത്തിന്റെ ശീലുകളുണ്ടായിരുന്നു അപ്പോള്‍ അന്തരീക്ഷത്തില്‍: 'ഓ ദുനിയാ കേ രഖ് വാലേ സുന്‍ ദര്‍ദ് ഭരേ മേരെ നാലേ....'  
നാല് പതിറ്റാണ്ടിനിപ്പുറവും മനസ്സില്‍ നിന്ന് മാഞ്ഞുപോകാന്‍ കൂട്ടാക്കാത്ത ഒരു കോഴിക്കോടന്‍ ഓര്‍മ്മ. 

പത്രപ്രവര്‍ത്തന ജീവിതം തുടങ്ങിയിട്ട് അധികമായിരുന്നില്ല. ഒരു ജൂലായ് 31ന്  റഫി സാഹിബിന്റെ ഓര്‍മ്മദിനത്തില്‍ സംഘടിപ്പിക്കപ്പെട്ട ടാഗോര്‍ ദാസിന്റെ ഗാനമേള കാണാന്‍ സുഹൃത്തിനൊപ്പം  ടൗണ്‍ഹാളില്‍ ചെന്നതായിരുന്നു. ഉത്സവത്തിനുള്ള ആളുണ്ടവിടെ. അകത്ത് ഇരിപ്പിടം തരപ്പെടുത്താനാവാത്തതിനാല്‍ പുറത്ത് വരാന്തയില്‍ ഏന്തിവലിഞ്ഞു നിന്നുകൊണ്ട് പരിപാടി കാണുകയാണ്  വൈകിയെത്തിയ ഞങ്ങള്‍.

Content Highlights: Kishore Kumar Mohammed Rafi Hindi songs Kozhikode music debate nostalgia fan fight Tagore Das

Continue reading