ജീവിതത്തില്‍ കണ്ട ഏറ്റവും നല്ല പ്രണയഫ്രെയിം അതാണ്, മണിരത്നത്തിന് പോലും അത് അനുഭവിപ്പിക്കാനായിട്ടില്ല

#സരോജം കെ മല്ല്യ
കല്പാത്തി രഥോത്സവത്തിന് മുന്നോടിയായി ഗ്രാമത്തില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിരിക്കുന്ന രഥങ്ങള്‍. ഫയൽ ചിത്രം.
കല്പാത്തി രഥോത്സവത്തിന് മുന്നോടിയായി ഗ്രാമത്തില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിരിക്കുന്ന രഥങ്ങള്‍. ഫയൽ ചിത്രം.

തവൈ തൊറടാ മെയ്യഴകാ... അരവിന്ദ് സ്വാമിയുടെ ഒറ്റ ഡയലോഗില്‍  മലര്‍ക്കെ തുറന്നത് മനസിന്റെ  വാതിലാണ്. പുതിയ സിനിമ കണ്ടുതീര്‍ന്നു. നൊസ്റ്റു അടിച്ചാല്‍ എല്ലാവരുമൊന്ന് കഴിഞ്ഞ കാലത്തിലേക്ക് സൈക്കിള്‍ചവിട്ടി പോകുമല്ലോ... ഇപ്പോള്‍ വയസ് 40 ആയാലും വെറുതേ കണ്ണടച്ചു കിടന്നപ്പോള്‍ വെങ്കിയാണ് വിളിച്ചത്. ഡേയ് വരേ... നീ വരിയാ... കൊടിയേറ പോകുതഡാ... ഒറ്റ ഓട്ടമാണ് കുണ്ടമ്പലത്തിലേക്ക്. പ്രാര്‍ഥനകളുടെ മണമുള്ള മുറ്റത്ത്, മന്ത്രങ്ങളും കേട്ട് മുകളിലേക്ക് നോക്കിയാല്‍ കൊടിയിങ്ങനെ മാനംമുട്ടേ പോയി പറന്നുകളിക്കുന്നുവെന്ന് തോന്നും. കുറേ ദിവസങ്ങളുടെ സന്തോഷത്തിന്റെ കൊടിയേറ്റവും അതേ മുഹൂര്‍ത്തത്തില്‍ നടക്കും.

''വരേ... അമ്മാ... തേടുതടാ...'' വയസ് എട്ടാനാലും അമ്മാവ്ക്ക് എന്നെ പാക്കാമല്‍ കൊഞ്ചം നേരമിരുന്താല്‍ സുമ്മാ ടെന്‍ഷനാകും. ഒരു തേരുകാലത്ത് വാസ്തുശാന്തി സമയത്താണ് അമ്മാവ്ക്ക് വയറുവേദന വന്നത്. തേരിനു കൊടിയേറിയ സമയത്താണ് അമ്മ എന്നെ പ്രസവിച്ചത്. എന്‍ സാമി കൊഴന്തയഡാ നീ... ഭഗവാന്‍ തന്നതായതു കൊണ്ട് 'വരപ്രസാദം' എന്ന പേരും അമ്മ തന്നെയിട്ടതാണ്. ഓര്‍മകള്‍ക്ക് ഒരു കഴിവുണ്ട്. ഓര്‍ത്തെടുക്കുന്ന സ്ഥലം, മനുഷ്യര്‍, ഭക്ഷണം...എന്താണെങ്കിലും അന്നത്തെ മണവും കൂടെയിങ്ങുവരും. ഇപ്പോ അമ്മാവോട ചേലയോട് മണം, ആത്തിലെ സാമ്പ്രാണി മണം...

Content Highlights: Kalpathi Theerukkal Festival Tradition Memories Nostalgia Love Loss India Tamil Nadu

Continue reading