''ക്ലോസ് റേഞ്ചില്‍ നിന്നുള്ള വെടിയായിരുന്നു, അവന്റെ തല പാറക്കല്ലിലടിച്ച തെങ്ങിന്‍ പൂക്കുല പോലെ ചിതറിക്കാണും, അതുറപ്പ്”

കരിങ്കുരങ്ങ്
കരിങ്കുരങ്ങ്

'പഹയന്‍ പണി പറ്റിച്ചെന്നാ തോന്നുന്നത്!' വലിച്ചുകൊണ്ടിരുന്ന സിഗററ്റ് നിലത്തിട്ട് ചവിട്ടിക്കെടുത്തിക്കൊണ്ട് ധൃതിയില്‍ ചാടിയെണീറ്റ ഫീല്‍ഡ് എക്‌സിക്യുട്ടീവ് പറഞ്ഞു. പിന്നീട് അദ്ദേഹം തെല്ലിട ചെവിയോര്‍ത്ത് നിന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഗൂഢമായ ഒരു ആനന്ദം തളം കെട്ടിയിരുന്നോ എന്നെനിക്ക് സംശയം തോന്നി. വെപ്രാളത്തോടെ ഞാന്‍ അയാളുടെ ഓരോ ചേഷ്ടകളും നോക്കിക്കൊണ്ടിരുന്നു. എന്റെ മനസ്സിലൂടെ എന്തൊക്കെ ചിന്തകളാണ് നിമിഷാര്‍ധത്തില്‍ കടന്ന് പോയതെന്ന് പറയാന്‍ വയ്യ.

വെടിശബ്ദം കേട്ട് നിശ്ചയമായും തൊഴിലാളി ലയങ്ങളില്‍ താമസിക്കുന്നവര്‍ ഉണര്‍ന്ന് കാണും. അവരില്‍ ആരെങ്കിലുമൊക്കെ ഇങ്ങോട്ട് അന്വേഷിച്ച് വരാനും മതി. ദൈവമേ ജോലി പോലും സ്ഥിരമായിട്ടില്ല. നാളെ എന്താകും എന്റെ സ്ഥിതി? തന്നെയുമല്ല എന്റെ കസിനപ്പോള്‍ ഉറക്കം ഞെട്ടി ചാടിയെഴുന്നേല്‍ക്കുമോയെന്നും ന്യായമായും ഞാന്‍ സംശയിച്ചു. അങ്ങനെയാണെങ്കില്‍ അവനോട് എന്ത് സമാധാനം പറയും? ഇവിടെ നടന്നതെല്ലാം താമസംവിനാ അവനിലൂടെ വീട്ടുകാരെല്ലാം അറിയും എന്നുറപ്പ്. പിന്നെ ഞാന്‍ എങ്ങനെ അവരുടെയൊക്കെ മുഖത്ത് നോക്കും? കേസില്‍പ്പെട്ടാല്‍ ജീവിതത്തില്‍ ഒരു ജോലിയും ലഭിക്കാന്‍ പോകുന്നുമില്ല.

Content Highlights: A night of fear, gunfire, and confusion unfolds in a remote area. What truly happened in the darkness? Uncover the thrilling mystery.

Continue reading