'മദപ്പാടിൽ അലഞ്ഞ ചില്ലിക്കൊമ്പനെപ്പോലും ഭയക്കാതെ എന്തിനാവാം പാതിരാത്രി അയാൾ അവിടെയെത്തിയത്?’

എത്ര പെട്ടെന്നാണ് തീവണ്ടി ബെംഗളൂരുവിൽ എത്തിയത്. നമ്മുടെ പഴയ വനംവകുപ്പ് ഉദ്യോഗസ്ഥൻ അവിടെ ഇലക്ട്രോണിക്ക് സിറ്റിയിൽ താമസിക്കുന്ന, തന്റെ 'സൈബർ മകളെ' കാണാനുള്ള യാത്രയിലായിരുന്നു. പെൺകൊച്ചിന്റെ രണ്ടാമത്തെ പ്രസവത്തോട് അനുബന്ധിച്ച് സഹായത്തിനായി എത്തിയ അദ്ദേഹത്തിന്റെ നല്ലപാതി കുറച്ചുനാളുകളായി അവളോടൊപ്പമാണ് താമസം. എസ്എംവിടി സ്റ്റേഷനിൽ ഞാനിറങ്ങിയപ്പോൾ യാത്ര പറഞ്ഞ് അദ്ദേഹം യശ്വന്ത്പുരിലേയ്ക്ക് യാത്ര തുടർന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തീർത്തും അവിചാരിതമായാണ് എംജി റോഡിലൂടെ നഗരത്തിരക്കുകളിൽ അമ്പരന്നും വായ്‌നോക്കിയും നടന്ന ഞാൻ അദ്ദേഹത്തെ വീണ്ടും കാണുന്നത്. അപ്പോഴും അന്നത്തെ കഥയിൽ എവിടെയൊക്കെയോ ഉണ്ടായ കല്ലുകടി എന്റെ മനസ്സിൽ കിടന്ന് തികട്ടുന്നുണ്ടായിരുന്നു. എന്റെ മനസ്സ് അറിഞ്ഞത് പോലെയാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്.
'ഞാനന്ന് പറഞ്ഞുനിർത്തിയതിന് ഒരനുബന്ധമുണ്ട്. ഞാനത് സാറിനോട് മനഃപൂർവം പറയാതിരുന്നതാണ്.'
Content Highlights: Engaging narrative of former forest department officials, Humorous and adventurous anecdotes from forest stations, Deep dive into the life and challenges of forest personnel, Suspenseful storytelling involving local mysteries and forest duty