ഇനിയീ വീട്ടിൽ ആ പാട്ടുകൾ മതി, എനിക്കതേ കേൾക്കേണ്ടൂ; മകനോടുള്ള വഴക്കിന് അച്ഛന്റെ പ്രായശ്ചിത്തം

പഴയ പാട്ടുകളാണ് അച്ഛനിഷ്ടം. മകന് പുതിയ പാട്ടുകളും. ഈശ്വരചിന്തയോ മാണിക്യവീണയോ ചക്രവര്‍ത്തിനിയോ അച്ഛന്‍ റേഡിയോയില്‍ ശബ്ദം കൂട്ടി വെച്ചാല്‍ പതുങ്ങിച്ചെന്ന് വോള്യം കുറയ്ക്കും മകന്‍. മകനെങ്ങാനും പ്രായം നമ്മില്‍ മോഹം നല്‍കി ഉറക്കെ വെക്കുകയും കൂടെ പാടിപ്പോകുകയും ചെയ്താല്‍ അച്ഛന്റെ കാതുപൊട്ടിക്കുന്ന ശകാരം ഉറപ്പ്. സംഗീതം സംഘര്‍ഷഭരിതമാകുന്ന നിമിഷങ്ങള്‍.
അനുരഞ്ജനത്തിന്റെ ചുമതല എന്നും അമ്മയ്ക്കാണ്. 'അയ്യേ, ഇദെന്താ നിങ്ങള്‍ രണ്ടും എപ്പഴും ഇള്ളക്കുട്ട്യോളെ പോലെ. നാണംല്യേ?' പിന്നെ അച്ഛന് നേരെ തിരിഞ്ഞു ഒരു ചോദ്യം കൂടിയെറിയും അവര്‍: 'പ്രായം കൊറേ ആയില്യേ. കുട്ടീടെ ഇഷ്ടം നിങ്ങള്‍ക്ക് വകവെച്ചു കൊടുത്താല്‍ എന്താ? ആകാശം ഇടിഞ്ഞു വീഴുവോ?'
Content Highlights: ravi menon, vidyasagar, gireesh puthenchery, malayalam melody, father son relation, oru rathri koodi