പ്രണയം തോന്നിയാൽ ഹൃദയം എന്തു ചെയ്യും? പാതിരാനേരം ആ ചൂളമടി പുനഃസൃഷ്ടിച്ച കാലം

ഉറക്കം വരാതെ കിടന്ന ഒരു രാത്രി, താമസിക്കുന്ന ഹോട്ടലിന്റെ വാതിൽ തുറന്ന് വരാന്തയിലേക്കിറങ്ങിയപ്പോഴാണ് തെല്ലും നിനച്ചിരിക്കാതെ ആ ചൂളം വിളി കാതിലൊഴുകിയെത്തിയത്. അത്ഭുതം തോന്നി. ആരാണിവിടെ ബാലിയിൽ ഈ അസമയത്ത് ഒരു ഹിന്ദി പാട്ടിന്റെ ഈണം മൂളാൻ?
പാട്ടിതായിരുന്നു: 'ദിൽ ക്യാ കരേ ജബ് കിസി സേ കിസി കോ പ്യാർ ഹോ ജായേ ...' രാജേഷ് റോഷന്റെ ഈണത്തിൽ കിഷോർ കുമാർ പാടി അനശ്വരമാക്കിയ 'ജൂലി'യിലെ (1975) പ്രണയഗീതം. അര നൂറ്റാണ്ട് മുൻപ് ആദ്യകേൾവിയിൽ തന്നെ അന്നത്തെ സ്കൂൾ കുട്ടിയുടെ മനസ്സിൽ പതിഞ്ഞുപോയ പാട്ട്. ഈ തലമുറയുടെയും ഏറ്റവും പ്രിയപ്പെട്ട പ്രണയദിന ഗാനങ്ങളിലൊന്ന്. വരികളിലൂടെ ആനന്ദ് ബക്ഷി ചോദിച്ച ചോദ്യങ്ങൾ സ്വയം ചോദിച്ചു നോക്കിയിട്ടുണ്ട് പലതവണ: 'ഒരാൾക്ക് ഒരാളോട് അനുരാഗം തോന്നിപ്പോയാൽ ഹൃദയത്തിന് എന്ത് ചെയ്യാൻ പറ്റും? അല്ലെങ്കിൽത്തന്നെ, ആർക്ക് ആരോട് എപ്പോൾ പ്രേമം തോന്നുമെന്ന് പ്രവചിക്കാനാകുമോ?' ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ.
Content Highlights: The story behind Dil Kya Kare, Rajesh Roshan`s iconic song from Julie (1975), its whistling magic