വൺമോർ സ്ക്രോൾ സിൻഡ്രോമും വൈഫൈ സമ്മേളനമാവുന്ന കുടുംബസമ്മേളനങ്ങളും

അല്ല ഈ രാജ്യത്ത് കുട്ടികൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലേ. കുട്ടികളാരും ഈ ചോദ്യം ഇതുവരെ ചോദിച്ചതായി കേട്ടിട്ടില്ല. പക്ഷേ കാര്യങ്ങളിങ്ങനെയാണ് പോകുന്നതെങ്കിൽ അവരെല്ലാം കൂടി കൂട്ടത്തോടെ വന്ന് സോഷ്യൽ മീഡിയയിൽ കൂട്ട പൊങ്കാല ഇടുന്ന കാലം വിദൂരമല്ല. അങ്ങനെ അവർ ചോദിച്ചാൽ ഉത്തരം റെഡിയാണ്. കുട്ടികൾക്ക് വേണ്ടി ചോദിക്കാനും പറയാനും മാതാപിതാക്കളുണ്ട്. അധ്യാപകരുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. പോരേ എന്ന് നമ്മളെല്ലാം ചോദിക്കും. പക്ഷേ കുട്ടികൾ പറയും... പോര. കുട്ടികൾക്ക് വേണ്ടി കുട്ടികൾ തന്നെ ചോദിക്കാനും പറയാനും മുമ്പോട്ടുവരുന്ന ഒരു കിനാശേരി ഉണ്ടാകണം. എങ്കിലേ ഞങ്ങൾ നന്നാകൂ.
ഇങ്ങനെയൊക്കെ ചോദിക്കാനിടയാക്കിയത് ഒരു പഠന ഫലമാണ്. രാജ്യത്തെ 74 ശതമാനം സ്‌കൂൾ വിദ്യാർഥികളും രണ്ട് മണിക്കൂറിൽ കൂടുതൽ സമയം ദിവസവും പാഠ്യേതര കാര്യങ്ങൾക്കായി ഡിജിറ്റൽ സ്ക്രീൻ കാണുന്നു എന്നാണ് പുതിയ പഠനം. ഇതിൽ 21 ശതമാനം പേർ ചെലവഴിക്കുന്നത് നാല് മണിക്കൂറിൽ കൂടുതൽ സമയമാണ്. ഡിജിറ്റൽ സ്‌ക്രീൻ എന്നുപറഞ്ഞാൽ മൊബൈൽ ഫോൺ, ഗെയിമിംഗ് പ്ലാറ്റ്‌ഫോം, സോഷ്യൽ മീഡിയ ഇത്യാദി പലവകകളാണ്. ഇതൊക്കെ കാരണം കുട്ടികളുടെ പഠനത്തിലുള്ള ശ്രദ്ധ കുറയുന്നു. സ്‌കൂളിലേക്കുള്ള വരവ് കുറയുന്നു. പെരുമാറ്റ വൈകല്യങ്ങൾ കൂടുന്നു. തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടുന്നു. ക്രമസമാധാനനില വഷളാകുന്നു എന്നാണ് ആവലാതി.
Content Highlights: The article highlights how rising digital screen time among children is often a reflection of parental mobile addiction, suggesting that reducing adults' gadget usage is the most effective way to improve family bonds and children's behavior.