ഡിജിറ്റൽ ലോകത്ത് ജനിച്ച എഐ സാറ്റലൈറ്റ് ടിവിയിൽ പരസ്യം ചെയ്യുന്നത് എന്തിനാണ്?

എഐ നിർമിത പ്രതീകാത്മക ചിത്രം
എഐ നിർമിത പ്രതീകാത്മക ചിത്രം

രാവിലെ ചൂടുകാപ്പിക്കൊപ്പം ചൂടുപത്രമാണ് പതിവ്. അത് പക്ഷേ അച്ഛന്റെ കയ്യിലായിപ്പോയി. വീട്ടിലെല്ലാവർക്കും ഫോണും ഒന്നിൽ കൂടുതൽ മുറികളിൽ ടിവിയുമൊക്കെ ആയെങ്കിലും പത്രം അന്നും ഇന്നും ഒന്നുമാത്രം. ഒന്നിൽ കൂടുതൽ പത്രമിടുന്ന വീട് ഇന്നുമുണ്ടോ എന്നറിയില്ല. ഒന്നു പാളിനോക്കി. അച്ഛൻ പത്രത്തിനകത്ത് തന്നെ. ഞാൻ ടിവി ഓൺചെയ്ത് സോഫയിൽ വന്നിരുന്നു. റിമോട്ടെടുത്ത് വെറുതെ ചാനലുകൾ മാറ്റി ഒരു ന്യൂസ് ചാനൽ വെച്ചു. പരസ്യമാണ്. ഞാൻ മുഖം തിരിച്ച് കാപ്പിക്കപ്പ് ചുണ്ടോടടുപ്പിച്ചു. പരസ്യങ്ങൾ അലസമായി ശ്രദ്ധിച്ചുകൊണ്ടിരിക്കേ ഒരെണ്ണം എന്റെ കണ്ണിൽ കുത്തിക്കയറി.

ചാറ്റ് ജിപിറ്റിയുടെ പരസ്യം. അതും സാറ്റലൈറ്റ് ടിവി ചാനലിൽ. എനിക്കത് അവിശ്വസനീയമായി തോന്നി. ഞാൻ വല്ല ടൈം ട്രാവൽ ചെയ്യുകയോ മറ്റോ ആണോ. നമുക്ക് വേണ്ടി കവിത എഴുതുകയും സോഫ്റ്റ്​വെയർ കോഡ് ചെയ്യുകയും നിയമ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും കാമുകിക്കും ബോസിനും വേണ്ട മറുപടിയും മറ്റും തയ്യറാക്കി നൽകുകയും ചിലപ്പോൾ മനുഷ്യരോടൊപ്പം ദാർശനിക ചർച്ചകൾ നടത്തുകയും ചെയ്യുന്ന അതേ ആർട്ടിഫിഷ്യൽ ഇന്റലിജൻസാണോ ഇവിടെ പരസ്യം ചെയ്യുന്നത്. അതും ഇപ്പോൾ ഡിറ്റർജന്റ് പരസ്യങ്ങൾക്കും ജ്യോതിഷ പരിപാടികൾക്കും ഇടയിൽ. അതും മരിച്ചുകൊണ്ടും കാലഹരണപ്പെട്ടുകൊണ്ടും ഇരിക്കുന്നു എന്ന് പരക്കെ വിശ്വസിപ്പിക്കപ്പെടുന്ന സാറ്റലൈറ്റ് ടിവി ചാനലിൽ.

Content Highlights: Discover why ChatGPT is advertising on traditional TV. Explore how AI is reaching a wider audience with relatable stories, not just tech jargon. Click to learn more!

Continue reading