എഐയ്ക്ക് എല്ലാം അറിയാം; പക്ഷേ, നിങ്ങളെ അറിയില്ല, അമ്മയ്ക്ക് ലോകമറിയില്ല; പക്ഷേ, നിങ്ങളെ അറിയാം

ഇന്ന് നമുക്ക് അങ്ങനെ പൊതുവേ വലിയ സംശയങ്ങളൊന്നുമില്ല. കാരണം സംശയങ്ങളുടെ ലോകത്തെ നാം കീഴ്‌പ്പെടുത്തിയിരിക്കുന്നു. ഏത് ചോദ്യത്തിനും ഉത്തരം പറയാൻ എഐ ഉണ്ടല്ലോ. പക്ഷേ 'കുട കൊണ്ടുപോ, മഴ പെയ്യും' എന്ന് അമ്മ പറഞ്ഞാൽ ഇന്നും നമ്മൾ അത് ഗൂഗിളിൽ ചെക്ക് ചെയ്യാറില്ല. അതിന് ഒരു കാരണമുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അമ്മമാരാണ്. ഇപ്പോൾ ചാറ്റ്ജിപിടി, ജെമിനി, ഗൂഗിൾ എന്നൊക്കെ കേട്ട് മനുഷ്യർ ആവേശത്തിലാണ്. ഒരു ചോദ്യം ചോദിച്ചാൽ സെക്കൻഡുകൾക്കുള്ളിൽ ഉത്തരം കിട്ടും. പ്രണയലേഖനം മുതൽ രാജിക്കത്ത് വരെ എഴുതി തരും. ഗവേഷണ പ്രബന്ധം മുതൽ കല്യാണ ക്ഷണക്കത്ത് വരെ തയ്യാറാക്കി തരും.
പക്ഷേ, രാവിലെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ അമ്മ പറയുന്ന ഒരു വാചകത്തിന്റെ കൃത്യതയോട് മത്സരിക്കാൻ ഇതുവരെ ഒരു എഐക്കും കഴിഞ്ഞിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു, നിങ്ങളോ? ഉത്തരം കമന്റ് ചെയ്യാം.
Content Highlights: AI relies on data, while mothers rely on lifelong experience and deep human connection., Predictive analytics cannot replace the intuitive wisdom of a mother's warnings., AI provides information, but mothers provide emotional support and moral guidance., Human intuition remains the most accurate predictive system for personal life decisions., Technology can evolve, but the 'human touch' and empathy of a mother are irreplaceable.