പഠനം മാത്രം മതിയാകില്ല പ്രിലിംസിന്, പാസാകാന്‍ ചില ടെക്‌നിക്കുകളുണ്ട്; പയറ്റാം ഈ തന്ത്രങ്ങള്‍

'ഒന്നാം ശ്രമത്തില്‍ പ്രിലിംസ് തോറ്റു, രണ്ടില്‍ വീണ്ടും പ്രിലിംസില്‍ കാലിടറി, മൂന്നില്‍ വില്ലനായത് മെയിന്‍സ്, നാലില്‍ പ്രിലിമിനറി വീണ്ടും ചോദ്യചിഹ്നമായി. അഞ്ചാം ശ്രമത്തില്‍ പ്രിലിംസും മെയിന്‍സും കടന്നെങ്കിലും ഇന്റര്‍വ്യൂവില്‍ അടിതെറ്റി. ആറില്‍ പ്രിലിംസ് പോലും കടക്കാന്‍ ഭാഗ്യം തുണച്ചില്ല. പക്ഷേ, ഏഴാം തവണ പരീക്ഷയെ മെരുക്കി യു.പി.എസ്.സി ടോപ്പറായി.' 2024-ലെ സിവില്‍ സര്‍വീസ് പരീക്ഷ വിജയിയായ യദു കെ.രാജന്റെ നാള്‍വഴികളാണിത്.
കഴിഞ്ഞ മാസം അവസാനം സിവില്‍ സര്‍വീസ് പരീക്ഷാഫലവും വിജയികളുടെ കഥകളും മാധ്യമങ്ങളില്‍ സജീവമായിരുന്നു. അവിസ്മരണീയവും ആവേശോജ്ജ്വലവുമായ ജീവിതവും നമ്മള്‍ അറിഞ്ഞു.1009 പേരുടെ പട്ടികയാണ് യു.പി.എസ്.സി പുറത്തുവിട്ടത്. വിജയികളുടെ എത്രയോ മടങ്ങാണ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാനാകാത്തവര്‍. പ്രിലിംസ്, മെയിന്‍സ്, ഇന്റര്‍വ്യൂ തുടങ്ങിയ ഘട്ടങ്ങളില്‍ കാലിടറിയവരാണ് ഏറെയും. 9,92599 അപേക്ഷകരില്‍, 5,83213 പേരാണ് പ്രിലിമിനറി എഴുതിയത്. അതില്‍നിന്നും 14,627 പേര്‍ മാത്രമാണ് രണ്ടാം ഘട്ടമായ മെയിന്‍സിലേക്ക് യോഗ്യാരായത്. 2845 പേര്‍ക്ക് ഇന്റര്‍വ്യൂ കോള്‍ ലഭിച്ചു. 1009 പേര്‍ മാത്രം അവസാന പട്ടികയില്‍ ഇടംപിടിച്ച് ജേതാക്കളായി.
Content Highlights: UPSC Success Story: 7 Attempts to Rank 1