'സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രവേശനം നിഷേധിച്ചു, അതേദിവസം സ്റ്റാര്‍ട്ടപ്പ് കുതിച്ചുയര്‍ന്നു'

ആര്യന്‍ സിങ് കുഷ്‌വ, Photo: x.com
ആര്യന്‍ സിങ് കുഷ്‌വ, Photo: x.com

ടഞ്ഞ ജനാലകളിലേക്കല്ല തുറന്നുകിടക്കുന്ന വാതിലുകളിലേക്ക് നോക്കുക എന്നുപറയാറുണ്ട്. അവിടെ അനന്തമായ സാധ്യതകള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാകും. അത് കണ്ടെത്തി മുന്നോട്ടുപോകുക. 17-കാരന്‍ ആര്യന്‍ സിങ് കുഷ്‌വയുടെ ജീവിതത്തേയും ഇങ്ങനെ ചുരുക്കികെട്ടാം. 

കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം മോഹിച്ചിരുന്ന വിദ്യാര്‍ഥിയായിരുന്നു ആര്യന്‍. അതിനായി കുറേ പ്രയത്‌നിച്ചു. എന്നാല്‍ അതെല്ലാം വിഫലമാകുന്നതാണ് കണ്ടത്. ഒടുവില്‍ പ്രവേശനത്തിനായി സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറിയിപ്പും ലഭിച്ചു. എന്നാല്‍ ആര്യനെ കാത്തിരുന്നത് മറ്റൊന്നാണ്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നിഷേധിച്ച അതേ ദിവസം തന്നെ ആര്യന്റെ സ്റ്റാര്‍ട്ട്പ്പ് കുതിച്ചുയര്‍ന്നു. അപ്രതീക്ഷിതമായൊരു ട്വിസ്റ്റ്. 

സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ഇക്കാര്യം ആര്യന്‍ തന്നെയാണ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ചിത്രങ്ങളും 17-കാരന്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു ചിത്രം യൂണിവേഴ്‌സിറ്റിയുടെ അറിയിപ്പാണ്.  മറ്റു രണ്ടു ചിത്രങ്ങള്‍ സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. 

സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് പ്രവേശനം നിഷേധിച്ചു, അതേദിവസം ആകെ ഉപയോക്താക്കളുടെ എണ്ണം 2,20000 ആയി. ഒരു ദിവസം ആദ്യമായി രണ്ട് മില്ല്യണ്‍ ഇംപ്രഷന്‍ ലഭിച്ചു. പത്തായിരം ഡോളര്‍ ഗ്രാന്റ് ലഭിച്ചു. കടുത്ത നഷ്ടമെങ്കിലും ഉഗ്രന്‍ തിരിച്ചുവരവിലാണെന്നും ആര്യന്‍ ട്വിറ്ററില്‍ കുറിച്ചു. ആര്യന്റെ  ഈ നേട്ടത്തെ പ്രശംസിച്ചുകൊണ്ട് പലരും കമന്റുകളിട്ടിട്ടുണ്ട്. 

Content Highlights: teen Gets Rejected By Stanford University But On The Same Day Hits Startup Milestones