മികച്ച ശമ്പളത്തോടെയുള്ള കരിയര്‍; ഇന്ത്യന്‍ ബാങ്കില്‍ 146 സ്‌പെഷ്യലിസ്റ്റ്

Photo: Canva
Photo: Canva

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കെയില്‍-I മുതല്‍ സ്‌കെയില്‍-IV വരെ ശമ്പളസ്‌കെയിലുള്ള തസ്തികകളാണ്. 

ചീഫ് മാനേജര്‍, സീനിയര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍ തസ്തികകളിലായി 146 ഒഴിവുണ്ട്. 

ശമ്പളം: സ്‌കെയില്‍-I തസ്തികകളില്‍ 36,000-63,840 രൂപയും സ്‌കെയില്‍ II 48,170-69,810 രൂപയും സ്‌കെയില്‍ III 63,840-78,230 രൂപയും സ്‌കെയില്‍ IV 76010-89890 രൂപയുമാണ് ശമ്പളസ്‌കെയില്‍. തിരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയ്ക്ക് കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ടാവും. 

അപേക്ഷാഫീസ്: 1000 രൂപ (എസ്.സി., എസ്.ടി. ഭിന്നശേഷിക്കാര്‍ക്ക് 175 രൂപ മതി).യോഗ്യത ഉള്‍പ്പെടെ വിശദവിവരങ്ങള്‍ https://indianbank.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രില്‍ 1.


 

Content Highlights: specialist jobs at indian bank