എസ്ബിഐയിലൊരു അടിപൊളി ജോലി വേണോ? സ്‌പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

Representational Image| Photo: freepik.com
Representational Image| Photo: freepik.com

സ്‌പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റിനായുള്ള രജിസ്‌ട്രേഷന്‍ തീയതി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നീട്ടി. ഒക്ടോബര്‍ 14 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. സ്‌പെഷ്യല്‍ കേഡര്‍ ഓഫീസര്‍ പോസ്റ്റിന് കീഴില്‍ വരുന്ന വിവിധ ഒഴിവുകളിലേക്കാണ് പരീക്ഷ. ഐ.ടി, റിസ്‌ക് മാനേജ്‌മെന്റ്, ലോ, എച്ച്.ആര്‍, ഫിനാന്‍സ് എന്നീ മേഖലയിലാണ് ഒഴിവുകളുള്ളത്.

എങ്ങനെ അപേക്ഷിക്കാം ?

  • എസ്ബിഐ കരിയറേസ് പേജ് സന്ദര്‍ശിക്കുക
  • കരിയര്‍ സെക്ഷന്‍ ഓപഷന്‍ ക്ലിക്ക് ചെയ്യുക
  • സ്‌പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് അപേക്ഷ ഫോം പൂരിപ്പിക്കുക
  • അപ്ലിക്കേഷന്‍ ഫീസ് അടച്ച ശേഷം സബ്മിറ്റ് ഫോം ക്ലിക്ക് ചെയ്യുക

ഓരോ ഒഴിവുകള്‍ക്ക് വേണ്ട യോഗ്യതയും മറ്റും ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ നോട്ടിഫിക്കേഷന്‍ വഴി പരിശോധിക്കണമെന്ന് അധികൃതര്‍ പറയുന്നു. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://sbi.co.in/web/careers

Content Highlights: SBI SCO recruitment 2024 registration deadline extended