ബാങ്ക് ഓഫ് ബറോഡയില്‍ അപ്രന്റിസാകാം; 4,000 ഒഴിവുകള്‍

പ്രതീകാത്മക ചിത്രം | Photo: Freepik
പ്രതീകാത്മക ചിത്രം | Photo: Freepik

പ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ബാങ്ക് ഓഫ് ബറോഡ. 4,000 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. മുന്‍പ് ഏതെങ്കിലും സ്ഥാപനങ്ങളിലോ ബാങ്ക് ഓഫ് ബറോഡയിലോ അപ്രന്റിസ് ആയി പ്രവര്‍ത്തിച്ചവര്‍ അപേക്ഷിക്കരുതെന്ന് അറിയിപ്പിൽ പറയുന്നു. അപേക്ഷകര്‍ 20-നും 28-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഏതെങ്കിലും ഗവണ്‍മെന്റ് അംഗീകൃത സര്‍വകലാശാലയിൽനിന്ന് ബിരുദമോ കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃതമായ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് ഘട്ടങ്ങളാണ് തിരഞ്ഞെടുപ്പ് നടക്കുക.

ബാങ്ക് ഓഫ് ബറോഡ അപ്രന്റിസ് ഒഴിവിലേക്ക് എങ്ങനെ അപേക്ഷിക്കാം?
1) ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2) അപ്രന്റിസ് റിക്രൂട്ട്‌മെന്റ് 2025-നായുള്ള അപ്ലൈ ഓണ്‍ലൈന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗിന്‍ വിവരങ്ങള്‍ ജനറേറ്റ് ചെയ്യുക
4) ലോഗിന്‍ വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്തതിന് ശേഷം അപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കുക
5) സബ്മിറ്റ് നല്‍കിയശേഷം ഭാവി ആവശ്യങ്ങള്‍ക്കായി പേജ് സൂക്ഷിക്കുക

Content Highlights: registration begins for 4,000 apprentice posts in bank of baroda