നുവാൽസിൽ ലൈബ്രറിയിൽ ടെക്‌നിക്കല്‍ അസിസ്റ്റന്റ്

NUALS
NUALS

കളമശ്ശേരി നുവാൽസ് ലൈബ്രറിയിൽ ഒരു ടെക്നിക്കൽ അസ്സിസ്റ്റന്റിനെ ആവശ്യമുണ്ട്. ലൈബ്രറി സയൻസിൽ ബിരുദമോ ബിരുദാനന്തര ബിരുമോ കൂടാതെ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി ജി ഡി സി എ യും ആണ് അപേക്ഷകർക്ക് വേണ്ട യോഗ്യത. ഏതെങ്കിലും  വെബ് അധിഷ്ഠിത ലൈബ്രറിയിൽ ചുരുങ്ങിയത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും വേണം . വിശദ വിവരങ്ങളും നിർദ്ദിഷ്ട അപേക്ഷാ ഫോമും നുവാൽസ് വെബ് സൈറ്റിൽ ഉണ്ട്. പൂരിപ്പിച്ച അപേക്ഷകൾ നുവാൽസ് ഓഫീസിൽ ലഭിച്ചിരിക്കേണ്ട അവസാന തിയ്യതി ഡിസംബർ 8 , 2023 .

Content Highlights: NUALS library technical assistant