വിദേശ ക്ലയന്റിനെ സ്വീകരിക്കാന്‍ നൃത്തംചെയ്ത് ഓഫീസിലെ മുഴുവന്‍ ജീവനക്കാരും; വീഡിയോ വൈറല്‍

ഓഫീസില്‍ എത്തിയ വിദേശ ക്ലയന്റിനെ നൃത്ത പ്രകടനത്തോടെ സ്വാഗതം ചെയ്യുന്ന ജീവനക്കാരുടെ വീഡിയോയാണ് ഓണ്‍ലൈനില്‍ വൈറലായിരിക്കുന്നത്. റെഡ്ഡിറ്റിലും എക്‌സിലും പ്രചരിക്കുന്ന ഈ ക്ലിപ്പില്‍, 'കില്ലി കില്ലി' എന്ന തെലുങ്ക് ഗാനത്തിന് ഓഫിസിലെ മുഴുവന്‍ ടീമും ഒരേ താളത്തില്‍ നൃത്തം ചെയ്യുന്നത് കാണാം. വിദേശിയായ അതിഥി മതിപ്പോടെ നോക്കിനില്‍ക്കെ, ജീവനക്കാരില്‍ ഒരാള്‍ പ്രശസ്ത ബോളിവുഡ് ഗാനമായ 'മേം തേരാ ബോയ്ഫ്രണ്ടി'ന് ഒറ്റയ്ക്ക് ചുവടുവെക്കുകയും, ഒടുവില്‍ അതിഥി അവര്‍ക്കൊപ്പം ചേരുകയും ചെയ്യുന്നു.
'വോക്ക് എമിനന്റ്' എന്ന എക്‌സ് അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിമര്‍ശനാത്മകമായ ഒരു അടിക്കുറിപ്പോടെയാണ് പങ്കുവെച്ചത്: 'കോര്‍പ്പറേറ്റ് ഓഫീസുകളുടെ ഈ തരംതാഴ്ത്തല്‍ ഇന്ത്യ നിര്‍ത്തണം. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ഓഫീസില്‍ ഒരു വിദേശ ക്ലയിന്റിനെ നൃത്തം ചെയ്ത് സ്വാഗതം ചെയ്യുന്നതും, ആ പാവം ക്ലയിന്റിനെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുന്നതും കാണുന്നത് വളരെ ദയനീയമാണ്. ഇത്തരം പ്രകടനങ്ങള്‍ ഇന്ത്യന്‍ ഓഫീസുകള്‍ ഗൗരവമേറിയ ജോലികള്‍ക്ക് യോജിച്ചതല്ലെന്നും കാഷ്വല്‍ ആണെന്നും മറ്റ് രാജ്യക്കാര്‍ക്ക് തോന്നാന്‍ ഇടയാക്കും.- പോസ്റ്റിലെ കുറിപ്പില്‍ പറയുന്നു.
എന്നാല്‍ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതൊരു രസകരമായ, ടീം-ബില്‍ഡിങ് പ്രവൃത്തിയാണെന്ന് ചിലര്‍ പറഞ്ഞു. പ്രൊഫഷണലിസത്തിന് നിരക്കാത്തതാണ് ഇതെന്ന് ചിലര്‍ കമന്റ് ചെയ്തു.
'വിധേയത്വം ഒരു മാനസികാവസ്ഥയാണ്. വിദേശികളോടും രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും വ്യവസായ പ്രമുഖരോടും വരെ.'- ഒരാള്‍ കമന്റ് ചെയ്തു.
അതേസമയം, ഒരു ഉപയോക്താവ് ഈ പ്രവൃത്തിയെ പ്രതിരോധിച്ചുകൊണ്ട് പറഞ്ഞു, ''ഇത് ലോകത്തെല്ലായിടത്തും സംഭവിക്കുന്നതാണ്. തിരിച്ചും സംഭവിക്കാറുണ്ട്. എല്ലാ രാജ്യങ്ങളിലും. ഇത് ഒരുപാട് സഹായകമാകും
Content Highlights: Viral Video: Indian Office Welcomes Client with Dance