ഐഎഎഫ് അഗ്നിവീര്‍വായു ഒന്നാം ഘട്ടത്തിന്റെ ഫലം പ്രഖ്യാപിച്ചു; വിജയിച്ചവര്‍ക്ക് രണ്ടാം ഘട്ട പരീക്ഷ എഴുതാം

പ്രതീകാത്മക ചിത്രം.|Photo: AFP
പ്രതീകാത്മക ചിത്രം.|Photo: AFP

ഇന്ത്യന്‍ വ്യോമസേനയിലേക്കുള്ള അഗ്നിവീര്‍ വായു ഒന്നാംഘട്ടത്തിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ agnipathvayu.cdac.in -ല്‍ ലോഗിന്‍ ചെയ്ത ശേഷം ഫലം പരിശോധിക്കാം. 2026 ഫെബ്രുവരി ബാച്ചിലേക്കുള്ളവരുടെ ആദ്യ ഘട്ട പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒന്നാം ഘട്ട പരീക്ഷ വിജയിച്ചവര്‍ക്ക് രണ്ടാം ഘട്ട പരീക്ഷയ്ക്ക് വേണ്ടിയുള്ള അഡ്മിറ്റ് കാര്‍ഡ് ഇമെയില്‍ ഐഡിയില്‍ ലഭിക്കും. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് നിര്‍ണയിക്കുന്ന പ്രത്യേക കട്ട്-ഓഫ് പരിഗണിച്ച് സംസ്ഥാനാടിസ്ഥാനത്തില്‍ ഷോര്‍ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായിരിക്കും അഡ്മിറ്റ് കാര്‍ഡ് നല്‍കുക.

ഫലം അറിയാന്‍

  • ഔദ്യോഗിക വെബ്‌സൈറ്റായ agnipathvayu.cdac.in സന്ദര്‍ശിക്കുക
  • ' Result of phase 1 of online exam of Agniveervayu february 2026 intake' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
  • യൂസര്‍നെയിമും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുക
  • അടുത്തതായി തുറക്കുന്ന പേജില്‍ നിങ്ങളുടെ ഫലം ദൃശ്യമാകും.
  • ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

Content Highlights: Check your Indian Air Force AgniveerVayu Phase 1 exam results for the February 2026 intake. Visit agnipathvayu.cdac.in to log in and view your score.