ഇന്ത്യയിലെ റിമോട്ട് ജോലി വേണോ, വിയറ്റ്‌നാം പണി വേണോ, അഭിപ്രായം ചോദിച്ച് ടെക്കി; പോസ്റ്റ്

ഇന്ത്യയിലെ റിമോട്ട് ജോലിയും വിയറ്റ്‌നാമിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലിയും ഒരുമിച്ച് കിട്ടിയാല്‍ താന്‍ എന്ത് ചെയ്യുമെന്നാണ് ഇന്ത്യന്‍ ടെക്കി റെഡ്ഡിറ്റില്‍ ചോദിക്കുന്നത്. റെഡ്ഡില്‍ വൈറലായ ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
''ഈ 2 വാഗ്ദാനങ്ങള്‍ക്കിടയില്‍ അന്തിമ തീരുമാനം എടുക്കാന്‍ എന്നെ സഹായിക്കൂ.. 19 ലക്ഷം രൂപ വാര്‍ഷിക ശമ്പളം ഇന്ത്യയില്‍ - പൂര്‍ണ്ണമായും റിമോട്ട്. 1 ലക്ഷം ജോയിനിംഗ് ബോണസ്. അനുയോജ്യമായ ജോലി സമയം. വിയറ്റ്‌നാമില്‍ 25 ലക്ഷം രൂപ വാര്‍ഷിക ശമ്പളം. ആദ്യ 6 മാസത്തേക്ക് റിമോട്ട് (ആദ്യ 3 മാസം പെര്‍ഫോമന്‍സ് റിവ്യൂ + 3 മാസം വിസ/വര്‍ക്ക് പെര്‍മിറ്റ് രേഖകള്‍). ഏകദേശം 2500 ഡോളര്‍/മാസ ശമ്പളം. 13 മാസത്തെ ശമ്പളം ബോണസായി ലഭിക്കും (വേരിയബിള്‍). ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാന്‍ എന്നെ സഹായിക്കൂ. നന്ദി.- യുവാവ് പോസ്റ്റില്‍ പറയുന്നു
സമ്മിശ്ര പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. വ്യക്തിപരമായ കാര്യമായതിനാല്‍ മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാനാവില്ലെന്ന് ഒരുകൂട്ടര്‍ അഭിപ്രായപ്പെട്ടു.
''ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരവസരമാണ്. ഓണ്‍ലൈനില്‍ വിയറ്റ്‌നാമീസ് ക്രിയേറ്റര്‍മാരില്‍ ഞാന്‍ കണ്ടിട്ടുള്ള നൈപുണ്യവും ലോകവീക്ഷണവും എനിക്കും ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയില്‍, നഗരങ്ങള്‍ മാറുമ്പോള്‍ പോലും ചിലപ്പോള്‍ എല്ലാം പരിചിതമായി തോന്നും.- ഒരാള്‍ കമന്റ് ചെയ്തു
''വിയറ്റ്‌നാമിലെ 25 ലക്ഷം ഇന്ത്യയിലെ 30 ലക്ഷം പോലെ തോന്നും. വര്‍ഷത്തില്‍ രണ്ടുതവണ നിങ്ങള്‍ക്ക് എളുപ്പത്തില്‍ നാട്ടില്‍ വരികയും ചെയ്യാം,'' ഒരാള്‍ പറഞ്ഞു.
Content Highlights: India Remote Job vs Vietnam High Salary