21,413 ഒഴിവുകള്‍: ഗ്രാമീണ്‍ ഡാക് സേവക് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) 2025 ഫലം പ്രസിദ്ധീകരിച്ചു. ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) ജനുവരി 2025 മെറിറ്റ് ലിസ്റ്റ് ആണ് ഇന്ത്യാ പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. 22 സംസ്ഥാനങ്ങളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗ്രാമീണ്‍ ഡാക് സേവക് ഒഴിവുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മെറിറ്റ് ലിസ്റ്റ് പരിശോധിക്കാം.
ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ചത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാണ, ഹിമാചല്‍പ്രദേശ്, കര്‍ണാടക, കേരള, മധ്യപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഗ്രാമീണ്‍ ഡാക് സേവക് ഒഴിവുകളിലേക്ക് ഷോര്‍ട്ടലിസ്റ്റ് ചെയ്തിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പത്താം ക്ലാസില്‍ ഉദ്യോഗാര്‍ഥികള്‍ നേടിയ മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള മെറിറ്റ് ലിസ്റ്റാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഡിവിഷണല്‍ ഹെഡ് വഴി അവരവരുടെ ഡോക്യുമെന്റുകള്‍ വേരിഫൈ ചെയ്യണം. ഏപ്രില്‍ ഏഴ് 2025-ന് മുന്‍പ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഇന്ത്യയില്‍ ഉടനീളം 21,413 ജിഡിഎസ് ഒഴിവുകളാണുള്ളത്.
ഫലം എങ്ങനെ അറിയാം
1) ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2) ഹോംപേജിലുള്ള ഇന്ത്യ പോസ്റ്റ് ജിഡിഎസ് മെറിറ്റ് ലിസ്റ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3) ഓരോ സംസ്ഥാനത്തെയും മെറിറ്റ് ലിസ്റ്റ് സ്‌ക്രീനില്‍ തെളിയും
4) നിങ്ങള്‍ക്ക് ആവശ്യമുള്ള സംസ്ഥാനം സെലക്ട് ചെയ്യുക
5) സ്‌ക്രീനില്‍ തെളിയുന്ന മെറിറ്റ് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക
Content Highlights: india post gds result 2025 merit list to be out soon