IIFCL റിക്രൂട്ട്മെന്റ് 2026: 37 ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (IIFCL) 2026 ലെ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ), ഗ്രേഡ് ബി (മാനേജർ) തസ്തികകളിലായി ആകെ 37 ഒഴിവുകളിലേക്കാണ് സ്ഥിരാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ആകെ ഒഴിവുകളിൽ 33 എണ്ണം അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്കും നാലെണ്ണം മാനേജർ തസ്തികകളിലുമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
റിക്രൂട്ട്മെന്റ് പ്രക്രിയയിൽ ഉദ്യോഗാർത്ഥികളുടെ അറിവും കഴിവുകളും വിലയിരുത്തുന്നതിനായി സ്‌ക്രീനിങ്, എഴുത്തു പരീക്ഷ, പെരുമാറ്റ വിലയിരുത്തൽ(Behavioural Test), അഭിമുഖം എന്നിവ നടത്തും.
വിദ്യാഭ്യാസ യോഗ്യത, അപേക്ഷാ വിശദാംശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ സ്‌ക്രീൻ ചെയ്യുന്നതാണ് ആദ്യ ഘട്ടം. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം.
എഴുത്തു പരീക്ഷ: ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ, റീസണിങ് എബിലിറ്റി, കറന്റ് അഫയേഴ്‌സ്, ഡൊമെയിൻ നോളജ് (പ്രോജക്ട് ഫിനാൻസ് & റിസ്‌ക് മാനേജ്‌മെന്റ്) തുടങ്ങിയ മേഖലകളിലെ ഉദ്യോഗാർത്ഥികളുടെ അറിവും കഴിവുകളും വിലയിരുത്തുകയാണ് ഈ ഘട്ടത്തിൽ ചെയ്യുക.
പെരുമാറ്റ പരീക്ഷ(Behavioural Test): ഉദ്യോഗാർത്ഥിയുടെ വ്യക്തിത്വം, തീരുമാനമെടുക്കാനുള്ള കഴിവുകൾ, ആശയവിനിമയ ശേഷി, തസ്തികയിലേക്ക് ആവശ്യമായ പെരുമാറ്റ രീതി എന്നിവ വിലയിരുത്തുന്നു.
അഭിമുഖം: അവസാന ഘട്ടത്തിൽ, ഉദ്യോഗാർത്ഥികളുടെ പ്രൊഫഷണൽ അറിവ്, പരിചയം, ആശയവിനിമയ ശേഷി, തസ്തികയിലേക്കുള്ള മൊത്തത്തിലുള്ള അനുയോജ്യത എന്നിവ വിലയിരുത്തുന്നു.
Content Highlights: 37 vacancies for Grade A (Assistant Manager) and Grade B (Manager) positions., Selection process includes screening, written exam, behavioral assessment, and interview., Application deadline is April 10, 2026., Written exam covers quantitative aptitude, reasoning, and domain knowledge.