ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് മികച്ച കരിയര്‍ പടുത്തുയര്‍ത്താം

ആധുനിക കരിയര്‍ രംഗത്ത് വന്‍ മുന്നേറ്റമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് നടത്തികൊണ്ടിരിക്കുന്നത്. സര്‍ഗാത്മകതയും വിവരങ്ങളോ അല്ലെങ്കില്‍ ഡേറ്റയോ സമന്വയിപ്പിക്കുന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒരു കരിയറാക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും ഇന്ന് കൂടുതലാണ്. ചുരുക്കം ചില വഴികളിലൂടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ നിങ്ങള്‍ക്കും മികച്ച കരിയര്‍ സ്വന്തമാക്കാം.
അടിസ്ഥാനം നന്നായി മനസിലാക്കുക
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ അടിസ്ഥാനങ്ങളായ സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍, സെര്‍ച്ച് എഞ്ചിന്‍ മാര്‍ക്കറ്റിങ്, ഇ-മെയില്‍ മാര്‍ക്കറ്റിങ് എന്നിവ മനസിലാക്കുക. ഇത് അടിസ്ഥാനം ബലപ്പെടാന്‍ സഹായകരമാകും.
അനുയോജ്യമായ സര്‍ട്ടിഫിക്കേഷനുകള്‍ തിരഞ്ഞെടുക്കുക
അനുയോജ്യമായ സര്‍ട്ടിഫിക്കേഷനുകള്‍ തിരഞ്ഞെടുക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. ഈ രംഗത്ത് ഉയര്‍ന്ന സര്‍ട്ടിഫിക്കേഷന്റെ പേരുകേട്ടത് ഗൂഗിള്‍ അനലിറ്റിക്‌സ്, ഗൂഗിള്‍ ആഡ്‌സ്, ഫെയ്‌സ്ബുക്ക് ബ്ലൂപ്രിന്റ്, ഹബ്‌സ്‌പോട്ട് സര്‍ട്ടിഫിക്കേഷന്‍ എന്നിവയാണ്. ഇത് ആവശ്യമുള്ള അറിവുകള്‍ നിങ്ങള്‍ നേടി എന്നതിന്റെയും സൂചനയാണ്.
ഡിജിറ്റല്‍ പ്രസന്‍സ്
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പഠിക്കാന്‍ നിങ്ങളുടെ പ്രൊജ്ക്ടിലും അവ ഉപയോഗിച്ചുകൊണ്ടേയിരിക്കണം. എസ്ഇഒ ടെക്‌നിക്ക് ഉപയോഗിക്കാന്‍ ഒരു ബ്ലോഗോ അല്ലെങ്കില്‍ സ്വകാര്യ വെബ്‌സൈറ്റോ ഇതിന് ഉദാഹരണങ്ങളാണ്. ഇതോടൊപ്പം തന്നെ കണ്ടന്റും വെബ് അനലിറ്റിക്‌സും ശ്രദ്ധിക്കുക.
സാമൂഹികമാധ്യമങ്ങള്‍
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ അതിപ്രധാനമാണ് സാമൂഹികമാധ്യമങ്ങള്‍. സാമൂഹികമാധ്യമങ്ങളില്‍ നിരന്തരമുള്ള ഇടപെടല്‍ ഭാവിയിലേക്ക് മികച്ച ഫലം ലഭിക്കാനായി കാരണമാവും
അപ്‌ഡേറ്റ്ഡ് ആയിരിക്കുക
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ അപ്‌ഡേറ്റ്ഡ് ആയിരിക്കുക എന്നത് അതിപ്രധാനമാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ ഇന്റേണ്‍ഷിപ്പിനോ പാര്‍ട്ട് ടൈം ജോലിക്കോ വേണ്ടി ശ്രമിക്കുക. ഫ്രീലാന്‍സിങ് നിങ്ങളുടെ കരിയര്‍ വളരാനും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ തിളങ്ങാനും സഹായകരമാകും. ഒരു പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കുന്നതുമൊക്കെ ഗുണം ചെയ്യും.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്മ്യൂണിറ്റികളില്‍ ചേരുക
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വെബിനാര്‍, ഫോറമുകള്‍ എന്നിവയില്‍ പങ്കെടുക്കുക. ഈ രംഗത്തെ വിദഗ്ധരുമായി ആശയവിനിമയവും നിരന്തരം ബന്ധം പുലര്‍ത്തലും തുടരുക. അനലിറ്റിക്കല്‍ ടൂളുകളെ കുറിച്ച് പഠിക്കുക. ദിനംപ്രതി മാറുന്നത് കൂടിയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗം. ഇതോടൊപ്പം വളരണമെങ്കില്‍ അപ്‌ഡേറ്റ്ഡ് ആവുകയും സ്‌കില്‍ വളര്‍ത്തികൊണ്ടു പോരുകയും ചെയ്യുക.
Content Highlights: digital marketing beginner tips